സിദ്ധാശ്രമം







*നഗ്ന മനുഷ്യരുടെ സിദ്ധാശ്രമം*

        " അമൂല്യമായതെന്നും മൂല്യമുള്ളതല്ല...
          മൂല്യമുള്ളതാണെന്ന്
          നാം കരുതുന്നതൊന്നും
          അമൂല്യമായതല്ല...!! "

        മനുഷ്യരെന്നും പുതുമകൾ തേടിയിറങ്ങുന്ന യാത്രക്കാരാനാണ്. കൗതുകങ്ങളും ലക്ഷ്യങ്ങളുമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. അതുപോലെ ഒരു കൗതുകത്തിന്റെ പിന്നാലെ കുതിച്ച് എത്തിപ്പെട്ടതാണ് ഇവിടെയും. 
നാം അമൂല്യമായികാണുന്ന പല വസ്തുക്കളും, വികാരങ്ങളും, അഭിമാനങ്ങളും, ലജ്ജയും, ബന്ധങ്ങളും, നിർവീര്യമാകുന്നത് നമുക്കൊരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യമാണ്. നമ്മുടെ പല ചിന്തകൾക്കും വിരാമം കുറിക്കുന്ന ഒരു ഇടമാണിത്. ഒരുപക്ഷേ നാം പടത്തിയുയർത്തിയ അനുഭവങ്ങളുടെയും വികാരങ്ങളുടെയും ശ്മശാന ഭൂമിയാവാം ഇവിടം.
ഈ  സ്ഥലത്തെക്കുറിച്ച് ആദ്യമായി കേട്ടപ്പോൾ ഇങ്ങനെ ഒരു ഇടം ഒരിക്കലും ഈ കേരളത്തിൽ ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷേ കൂടുതൽ അടുത്തപ്പോഴാണ് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത്. 

 ഒന്ന് ചിന്തിച്ചു നോക്കിയാൽ ശരിയും തെറ്റും വെറും ആപേക്ഷികത മാത്രമാണ്.ഏതൊരു കാര്യത്തിനും രണ്ടു വർഷങ്ങളുണ്ട്. നാം ശരിയായി കരുതുന്ന കാര്യങ്ങൾ മറ്റു പലർക്കും മറ്റു പലയിടങ്ങളിലും തെറ്റായി തോന്നാറുണ്ട്. 

    കോഴിക്കോട് വടകരയ്ക്ക് സമീപം മനുഷ്യർ നഗ്നരായി താമസിക്കുന്നൊരിടമുണ്ട്. കേൾക്കുമ്പോൾ നിങ്ങൾക്കും തോന്നുന്നില്ലെ..?
അതുതന്നെയാണ് ആദ്യ കേൾവിൻ എനിക്കും സംഭവിച്ചത്. 
സിദ്ധാശ്രമം എന്നാണ് ഈ ആശ്രമത്തിന്റെ പേര്. നിറയെ പച്ചപ്പും അതിലുപരി ഏറെ സമാധാന അന്തരീക്ഷം തരുന്ന ഒരു ഇടമാണിത്.
സാധാരണ ആശ്രമങ്ങൾ പോലെ ഇവിടെ സ്വാർത്ഥ താൽപര്യങ്ങൾ പിറവിയെടുക്കുന്ന ആൾദൈവങ്ങളോ, മതങ്ങളോ, ബന്ധങ്ങളോ, ബന്ധനങ്ങളും ഒന്നുമില്ല. ഇവിടം എല്ലാവരും സ്വതന്ത്രരാണ് തുല്യരാണ് സമമാണ്.

1920 ൽ രാമക്കുറിപ്പ് എന്നൊരു പോലീസ് ഉദ്യോഗസ്ഥനാണ് ഈ ആശ്രമത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിൻ്റെ ഭാര്യ അദ്ദേഹത്തോട് ചോദിച്ച  നിർവികാരമായ ചോദ്യങ്ങളാണ് ഈ ആശ്രമത്തിലേക്ക് അദ്ദേഹത്തെ വഴിതെളിച്ചത്. അദ്ദേഹം ആ ചോദ്യത്തിന് ഉത്തരങ്ങൾ തേടി പലയിടങ്ങളിലേക്കും അലഞ്ഞു.
നാം തേടുന്നതെന്തോ അത് നമ്മെയും തേടുന്നുണ്ട്. ആ മധുരമായ മൊഴി പോലെ രാമക്കുറിപ്പിനുള്ള ഉത്തരങ്ങൾ തമിഴ്നാട്ടിൽ പളനിയിൽ ഒരു സിദ്ധ സന്യാസിയുടെ രൂപത്തിലാണ് രാമക്കുറിപ്പിൻ്റെ മുന്നിലേക്ക് എത്തിയത്. ആ സിദ്ധ സന്യാസി രാമക്കുറിപ്പിനെയും കൂട്ടി ഇരുൾ പടർന്ന കയറിയ ഒരു ഗുഹക്കുള്ളിൽ നടന്നു. ശേഷം അവിടെ വെച്ച് അദ്ദേഹം രാമക്കുറിപ്പിന് 200 പരം സിദ്ധ രഹസ്യങ്ങളെല്ലാം പഠിപ്പിച്ചു.
അങ്ങനെ രാമക്കുറിപ്പ് ഗുരുവിൻ്റെ നിർദ്ദേശപ്രകാരം ശിവാനന്ദ പരമഹംസ എന്ന പുതിയ പേരും സ്വീകരിച്ച് തൻ്റെ ഗ്രാമത്തിലേക്ക് തിരികെ പോയി. അങ്ങനെ രാമ കുറിപ്പ് സ്ഥാപിച്ച ആശ്രമമാണ് വടകരയിലെ സിദ്ധാശ്രമം.

           ഈ ആശ്രമത്തിനുള്ളിൽ എല്ലാ മനുഷ്യരും തുല്യരാണ്. അതിലുപരി ആൺ പെൺ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാവരും നഗ്നരാണ്. പുറമേ നിന്നുള്ളവർക്ക് മാത്രമാണ് അതൊരു കൗതുകമായി തോന്നുന്നത്. ഇതിൽ ജനിച്ചുവളരുന്ന കുട്ടികൾ തുടക്കം മുതൽ മറ്റുള്ളവരെ കാണുന്നത് നഗ്നരായിട്ടാണ്. അങ്ങനെ വളർന്നുവന്നൊരു തലമുറ അവർക്ക് ശരീരം എന്നത് ഒരു കൗതുകമായി തോന്നുന്നില്ല.
ഇവിടുത്തെ ഓരോ നിയമങ്ങളും രാമക്കുറിപ്പ് രചിച്ച സിദ്ധവേദം എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ്.
ഇവിടെയുള്ള ഓരോ മനുഷ്യർ തങ്ങളുടെ 24 മണിക്കൂറും മൂന്നു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. 
എട്ടുമണിക്കൂർ ജോലി കൃഷിയും മറ്റു പണികളും, എട്ടു മണിക്കൂർ ജപം, എട്ടു മണിക്കൂർ വിശ്രമം, 
എടുത്തു പറയാനുള്ള കാര്യം ഇവർ ആശ്രമത്തിനുള്ളിൽ മാത്രമാണ് പരിപൂർണ്ണ നഗ്നരാവുകയുള്ളൂ. ആശ്രമത്തിന് പുറത്ത് കൃഷിയിടങ്ങളിൽ പുരുഷന് ഒരു മുണ്ടും സ്ത്രീകൾക്ക് ഒരു മുണ്ടും മാറുമറയ്ക്കാനുള്ള ഒരു വസ്ത്രവുണ്ട്. 
ഇവിടെ ആർക്കും ആരെയും പ്രാപിക്കാം ബന്ധപ്പെടാം, കൂടെയുള്ള ആളുടെ സമ്മതമുണ്ടാകണമെന്നു മാത്രം. സാധാരണ മനുഷ്യരെപ്പോലെ ലൈംഗികത ഇവർക്കിടയിൽ രഹസ്യമായി ചെയ്യേണ്ട ഒരു പ്രവർത്തനമല്ല. അതിന് യാതൊരു മറയുമില്ല. ആശ്രമത്തിനുള്ളിൽ പൊതുസ്ഥലത്ത് വെച്ചാണ് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്.
അതിനുശേഷം ഇരുവർക്കും യാതൊരു വിധത്തിലുള്ള കുറ്റബോധം, തോന്നാൻ പാടില്ല. അതും അവിടെ ഒരു നിയമമാണ്. 
ബന്ധത്തിൽ പിറവിയെടുക്കുന്ന കുട്ടി മൂന്ന് വയസ്സ് വരെ ആശ്രമത്തിലും, അതിനുശേഷം ആശ്രമത്തിന്റെ ഒരു വിദ്യാലയത്തിലുമാണ് താമസിക്കുന്നത്. എസ്എസ്എൽസി പഠനം വരെ കുട്ടികൾക്ക് അവിടെ തുടരാം. പരീക്ഷ എഴുതൽ അനുവദനീയമല്ല. അതിനുശേഷം തിരികെ ആശ്രമത്തിലേക്ക്. പിന്നീട് മറ്റുള്ളവർക്കുള്ള അതേ നിയമങ്ങൾ തന്നെയാണ് ആ കുട്ടിക്കും. 
ഇവരുടെ ഉറക്കം മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമാണ്. എല്ലാവരും നഗ്നരായി കൊണ്ട് ഒരാൺപെൺ അനുപാതത്തിലാണ് കിടത്തം. ദിവസം ക്രമം മാറി മറി വരും.
രാവിലെ മൂന്ന് മണിക്കാണ് ഉണരേണ്ടത്. അങ്ങനെ കൗതുകങ്ങളുടെ ഒരു കലവറ തന്നെയാണ് സിദ്ധാശ്രമം. മുകളിൽ പറഞ്ഞുവല്ലോ ഇവിടെ ബന്ധങ്ങൾക്ക് പ്രസക്തിയില്ല. വിവാഹമില്ല. അച്ഛനും വ്യത്യാസമില്ല, അച്ഛനും മകളും സ്വയം ആരാണെന്ന് അറിയുന്നില്ല. അന്യോന്യം അവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു.
കാരണം ഇവിടം ബന്ധങ്ങൾക്ക് പ്രസക്തിയില്ല.

അനുഭവങ്ങളുടെ ഒരു കലവറയാണ് ഇവിടം..
നമ്മുടെ ചിന്തകളുടെയും ബന്ധങ്ങളുടെയും വികാരങ്ങളുടെയും ശ്മശാനമാണ് ഇവിടം..
ഇവിടം പിതാവിന്റെയും മാതാവിൻ്റെയും ലാളനങ്ങളില്ല.
എൻ്റെ ചോരയെന്ന് മനുഷ്യർ അഭിമാനത്തോടെ പറയുന്ന ബന്ധങ്ങളില്ല..
തളച്ചിടുന്ന ബന്ധനങ്ങളില്ല..
മറക്കേണ്ട ഉടലുകൾ ഇല്ല..
ഉടുക്കേണ്ട ഉടയാടകളില്ല..
ഇവരുടെ കണ്ണിൽ ഇവർ പരിപൂർണരാണ്.

       © അകൽമഷ

മാലി




*മാളി*

പ്രിയപ്പെട്ട മാളി,..
ബർലിൻ താഴ്വരയിൽ ഇന്നിതാ 
നാം നട്ട പനിനീർ ചെടികൾ 
മണൽ തരികളെ ചുവപ്പിച്ചു
ഭ്രാന്തമായി പൂത്തിരിക്കുന്നു..

ഇളം കാറ്റിൽ ജലപ്രവാഹം പോലെ
നൃത്തമാടുന്ന അവയുടെ പ്രണയമാസ്മരികതയിൽ മതി മറന്നു 
ബർലിനിന്നെ പ്രണയ കവികൾ
നമുക്കായി പ്രണയ കാവ്യം രചിക്കുന്നു..
അവർ നമ്മുടെ പ്രണയത്തെ കുറിച്ച് 
മതിമറന്നു വാചാലരാവുന്നു..

മാളി,..

നമ്മേ കുറിച്ച് പ്രണയ കവികൾ 
രചിച്ച ആ പ്രണയ കാവ്യം 
ഇന്നീ ദേശാടന പക്ഷികൾ 
സമുദ്രങ്ങൾ താണ്ടി 
എൻ്റെ കാതുകളിലേക്ക് എത്തിച്ചിരിക്കുന്നു..
അവർ നമ്മുടെ പ്രണയത്തിൽ
മതിമറന്നു ആ കവിത 
തിരകളോട് അവർ ആലപിക്കുന്നു..
അലകൾ സമുദ്രത്തിലേക്ക് നമടങ്ങാതെ
ഈ വഴി വക്കിൽ ഇന്നിതാ 
തളം കെട്ടി കിടക്കുന്നു...

പ്രിയപ്പെട്ടവളേ,...

പ്രണയ കവികൾ പറഞ്ഞത് 
നിന്റെ ഹൃദയത്തെ കുറിച്ചായിരുന്നു..
അതിൽ നീ ഒരിക്കലും വറ്റാതെ സൂക്ഷിച്ച
എന്നോടുള്ള പ്രണയത്തെ കുറിച്ചായിരുന്നു..

മാളീ,.

ഈ ദേശാടനപ്പക്ഷികൾ 
സമുദ്രത്തിനാഴങ്ങളോട് ചോദിക്കുന്നത് 
നീ കേൾക്കുന്നില്ലേ..?
മുൻ പരിചയമില്ലാത്ത നമ്മെ
ഇത്ര തീവ്രമാവിധം
ചേർത്തുവച്ചതാരാവുമെന്ന്..

      അകൽമഷ

ഗാസ

      




  *ഗാസ*



കനലാണ് മണ്ണിൽ 

വിറകു കഷ്ണങ്ങൾ കൂട്ടിയിട്ട് 

അണച്ചതല്ല..

ബോംബുകൾ ചിതറിത്തെറിച്ച്

ഉടലെടുത്ത അഗ്നി ഗോളങ്ങളാണ്..


രക്ത നിറത്താൽ 

തളിർത്തു പന്തലിച്ചു നിൽക്കുന്നത്

പനിനീർ പൂക്കളല്ല,.

ചുടു രക്ത തളം കെട്ടി

ചുവന്ന വഴിയോരങ്ങളാണ്..


ജീർണിച്ച് കിടക്കുന്നത് 

മൃഗമല്ല, പക്ഷിയല്ല,  തളിരിലകളല്ല 

ചടുലവേരുള്ള വൃക്ഷങ്ങളല്ല,

തളിർത്തുപന്തലിച്ചു 

തണലേകാൻ തുനിഞ്ഞ

പിഞ്ചോമനകൾ  തൻ 

ഉടലും ഉടയാടകളുമാണ്..


ഉടലുകൾ കൂട്ടിയിട്ടെത് 

അകലെയല്ല,..

വെളിച്ചം പടരാത്ത 

കാടിനുള്ളറകളിലല്ല..

ഒലീവ് മരങ്ങൾ തളിർത്തിരുന്ന

ഗാസയുടെ നെഞ്ചിലാണ്..


കൊന്നുതള്ളിയത് 

ഹിറ്റ്ലറല്ല 

ഈ യുഗത്തിൽ പിറന്ന 

സയണിസ്റ്റ് കണ്ണുകളാണ്..


     അകൽമഷ 



ശീതകാലം



        ശീതകാലം


പ്രിയപ്പെട്ട ഈവാ,

എൻ്റെ പ്രണയ വിലാപങ്ങൾക്ക്
മറ പിടിച്ചവളേ,
നീയറിഞ്ഞുവോ..?

ലെബനാൻ താഴ്വാരത്തെ ചുവപ്പിച്ച 
രക്ത പുഷ്പങ്ങൾ നിന്നോടിന്ന്
പിണക്കത്തിലാണ്.
അവർ കുന്നുകളിലെത്തുന്ന വർണ്ണശലഭങ്ങളോട് 
നിന്നെക്കുറിച്ച് 
അസൂയയാൽ എന്തോ
കിന്നരിക്കുന്നുണ്ട്.

അതറിഞ്ഞതിൽ പിന്നെ 
വർണ്ണ ശലഭങ്ങൾ 
നീ നടന്നകന്ന വഴിയോരങ്ങളിൽ 
വട്ടമിട്ടു പറക്കുന്നുണ്ട്. 
അവർ പൂക്കളിൽ നിന്നകന്ന് 
നിൻ്റെ കാൽപാദങ്ങളെ 
ഭ്രമണം ചെയ്യുന്നുണ്ട്..

എൻ്റെ കവിതകളിൽ 
പ്രണയം പടർത്തിയവളേ,..
രക്തപുഷ്പങ്ങൾ 
ശലഭങ്ങളോട് പറഞ്ഞത് 
ഇന്നു മന്ദമാരുതൻ കട്ടെടുത്തിരിക്കുന്നു. 
അവയിന്ന് എന്റെ കാതുകളിലേക്ക് 
പതിയെ പടർന്നു കയറുന്നു..

പ്രിയപ്പെട്ടവളേ,..
രക്തപുഷ്പങ്ങൾ പറഞ്ഞതെല്ലാം 
നിന്നെ കുറിച്ചായിയിരുന്നു.
കുന്നുകൾ
രക്തപുഷ്പങ്ങളാൽ നിറഞ്ഞത് 
നിന്റെ പ്രണയത്താലായിരുന്നത്രേ..!!
നീ പ്രണയ വീഥിയിൽ 
എന്നെ തിരഞ്ഞു നടന്നകന്ന
നിൻ്റെ കാലടികളിൽ എരിഞ്ഞ മറന്ന 
മണൽത്തരികളാണ് പിന്നീട് 
പൂക്കളായി പരിണമിച്ചതത്രേ..

സഖേ,

ശലഭങ്ങൾക്ക് 
പിന്നെ എങ്ങനെയാണ് 
നിന്നെ വട്ടമിട്ട് 
പറക്കാതിരിക്കാനാവുക..
പ്രിയപ്പെട്ടവളേ,..
ഒരിക്കലും വാടാത്ത 
വസന്തമാണത്രേ നീ..

നിനക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന 
ശലഭങ്ങൾക്കിന്നും അറിയില്ലല്ലോ.
നിന്നിലേക്ക് വസന്തം ചൊരിഞ്ഞ 
ആശീത കാലം ഞാനാണെന്ന്..

      അകൽമഷ 


       

പാലസ്തീൻ



പാലസ്തീൻ 

എരിയുന്നൊരാഗ്നിയിൻ 
പിടയുന്ന കരങ്ങളെ കണ്ട് 
പിന്തിരിഞ്ഞകലുന്ന 
നികൃഷ്ട സമൂഹമേ,..

ഇനിയെന്ന് നിങ്ങൾ 
താൻ മുഷ്ടികൾ ഉയരും..?
ഇനിയെന്ന് നിങ്ങൾ താൻ 
അധരങ്ങൾ ചലിക്കും..? 
മൂടിക്കെട്ടിയ നയനങ്ങളാൽ 
ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന 
നീതിദേവതയെ പോലെ 
ഇനിയും എത്ര നാൾ നിങ്ങൾ 
മൗനമായി തുടരും..?

എവിടെ നിങ്ങൾ പുലമ്പുന്ന 
വിപ്ലവഗാനങ്ങൾ..?
ഇന്നെവിടെ പ്രതിഷേധമായി നിങ്ങൾ തെളിക്കുന്ന മെഴുകുതിരി നാളങ്ങൾ...?
എവിടെ നിങ്ങൾക്കായി 
കാഹളമുയർത്തുന്ന 
മനുഷ്യവകാശ നിയമങ്ങൾ..?

മരിച്ചത് മനുഷ്യരാണ്. 
കരിഞ്ഞുണങ്ങിയത് പിഞ്ചുടലുകളാണ്. 
വേട്ട മൃഗങ്ങൾ കീരി പറിച്ചത് 
പേറ്റുനോവറിഞ്ഞ 
മാതൃത്വത്തെയാണ്
തീ  തുപ്പുന്ന യന്ത്രത്തോക്കുകളാൽ 
കരിച്ചു കളഞ്ഞത് 
സമാധനത്തിൻ പ്രതീകാം 
ഒലിവ് മരങ്ങളെയാണ്..

അടഞ്ഞ മിഴികളൾ തുറക്കൂ,..
തളർന്ന മുഷ്ടികൾ ഉയർത്തു..
സമയമായി,..
സമയമായി,.

      അകൽമഷ

പനിനീർ പൂക്കൾ




പനിനീർ പൂക്കൾ 

യാ ഫുലാൻ,.

വരണ്ട മണ്ണിൽ 
ഛേദിക്കപ്പെട്ട
മൃതദേഹങ്ങൾക്ക് നടുവിൽ 
പ്രണയ പുഷ്പ്പങ്ങൾ 
ഇന്നിതാ തളിർത്തിരിക്കുന്നു..
അവ മണൽത്തരികളെ
മറയ്ക്കും വിധം ഭ്രാന്തമായി 
കുന്നുകളിലേക്ക് പടർന്നു കയറുന്നു.

കാലം തെറ്റി തളിർത്ത 
പുഷ്പങ്ങളെ കണ്ട് 
ചിത്ര ശലഭങ്ങളും വണ്ടുകളും
വ്യാകുലചിന്തളിലേക്ക് വഴുതി വീഴുന്നു.
വസന്ത കാലമെന്നു കരുതി 
പൂക്കൾക്ക് ചുറ്റും വട്ടമിട്ടു പറക്കാൻ 
ആർത്തിയോടെ അവർ
വെമ്പൽ കൊള്ളുന്നു..

നാമമില്ലാത്തവളേ,

നീ ഇനിയും അറിയുന്നില്ലെ.
കീറിപ്പറിഞ്ഞ ഉടയാടകൾക്കുള്ളിൽ
തകർക്കപ്പെട്ട എൻ്റെ ഹൃദയത്തിൽ
നിന്നാണ് ഈ പൂക്കൾ തളിർത്തതെന്ന്.
നിന്റെ നിനവുകൾക്ക് കൂട്ടിരുന്ന 
എൻ്റെ ചുടു രക്തമാണ് 
ഈ പനിനീർ പൂക്കളായി പിറന്നതെന്ന് 
നീ ഇനിയുമറിയുന്നില്ലെ..

പ്രിയപ്പെട്ടവളേ,

നിൻ്റെ കരങ്ങളാൽ 
ചലനമറ്റ എൻ്റെ ശരീരം  
മണൽ കൂനകൾക്ക് കീഴിൽ 
കുഴി കുത്തി മൂടുമോ..? 
അല്ലെങ്കിൽ പ്രിയേ
ഈ പനിനീർ പൂക്കൾ 
കുന്നും പുഴയും കടന്ന് 
മരുഭൂമികളെ പോലും ചുവപ്പിച്ച് 
നിന്നോർമ്മകളാൽ  ഭ്രാന്തമായി 
പൂത്തുലഞ്ഞു നിൽക്കുക തന്നെ ചെയ്യും..

       അകൽമഷ

താളുകൾ



താളുകൾ 

ഉടലിനിന്നും കൂട്ടിരിക്കുന്ന 
മധുരമൊഴികൾ തൻ പുസ്തകങ്ങളേ,..
അധരമുരിയാടാതെ
നിങ്ങൾ നെയ്ത 
പ്രണയസ്ത്രങ്ങളെല്ലാം 
തുളച്ചു കിടപ്പുണ്ടൊരെൻ 
ഹൃദയത്തിലിന്നും..

കുമിഞ്ഞുകൂടിയ 
വിരഹ കവിതകളൊക്കയും
കാർന്നു തിന്നുന്നൊരെൻ 
മിഴികളിലിന്നും..
ശേഷം ഞാൻ കണ്ട 
കാഴ്ചകളൊക്കെയും
പ്രണയ പുഷ്പത്തിൻ 
ദളങ്ങൾ പോൽ തിളങ്ങി നിൽപ്പുണ്ട് 
മിഴികളിലിപ്പോഴും..

വിരഹ കവിതകൾക്ക് 
ആത്മാവ് പാകുന്ന 
പ്രണയകവികൾ തൻ വിലാപങ്ങളെ 
തുളച്ചുകീറുന്നു നിങ്ങൾ താൻ 
വരികളിപ്പോഴും
സ്മൃതികൾ തൻ തടവറയിൽ 
പിടഞ്ഞ ഈ കേൾവിക്കാരനെ..

      അകൽമഷ

യാ ഫുലാൻ


യാ ഫുലാൻ,..

വരുമോ വഴി മറന്നെങ്കിലും 
നീ ഒരിക്കൽ കൂടി ഇതുവഴി.
ജട പിടിച്ചൊരെൻ
ഹൃദയ വരമ്പുകളിൽ 
നീ പൂക്കളാൽ അലങ്കരിക്കേണ്ടതില്ല. 
ഉറവ വറ്റിയൊരെൻ
ഹൃദയ ധമനികളിൽ
നീ ചുടു രക്തം നിറക്കേണ്ടതുമില്ല..

വഴി മറന്നവളെ,...
വരുമോ നീയൊരിക്കൽ കൂടി ഇതുവഴി. 
മൊഴി മറന്നൊരെൻ അധരങ്ങളെ
നീ തട്ടിയുണർത്തേണ്ടതില്ല..
ഇരുളു പടർന്നു കയറിയ 
എൻ മിഴികൾക്ക് കൂട്ടിരിക്കേണ്ടതുമില്ല..

വരുമോ നീ ഒരിക്കൽ കൂടി ഇതുവഴി,.
നീ ചൊന്ന പാഴ് വാക്കുകൾ തൻ ഭാണ്ഡക്കെട്ടുകൾക്കുള്ളിൽ
കാലമെന്നെ ഇന്നും തളച്ചിട്ടിരിക്കുകയാണ്. 
ഒരു ചെറു തരിയെങ്കിലും 
നീയൊന്ന് തിരികെ എടുത്തിട്ട്..
ഈ വിരഹഗർത്തത്തിൽ 
നിന്നന്നെ പതിയെ പിടിച്ചുയർത്തി,
നിന്റ ദിക്കിലേക്ക് നീ മറഞ്ഞോളൂ 
നിൻ്റെ കിനാക്കളിലേക്ക് നീ അടുത്തോളൂ...

        അകൽമഷ

ഒലീവ് മരങ്ങൾ




           ഒലീവ് മരങ്ങൾ


ഏ,

കവികളുടെ കാല്പനികതകളേ,

മിഴികളടച്ചു കൊണ്ട് 

അന്ധകാരമെന്ന് മൊഴിയുന്നത് നിങ്ങളാണ്,

ചുറ്റിലെരിയുന്നൊരാഗ്നിയെ

മഞ്ഞു കണങ്ങളെന്നു ചൊന്ന് 

കണ്ടില്ലെന്നു നടിക്കുന്നതും നിങ്ങളാണ്,..


ഏ കവികളുടെ വിലാപമേ,..

താളുകളിലേക്ക് 

അഗ്നിയായി പടർന്നിരുന്ന 

നിങ്ങളുടെ വരികളെവിടെ..?

അന്നു പറയനും പുലയനും 

ദളിതനും വേണ്ടി 

പോരാടിയ നിങ്ങളുടെ തൂലികയെവിടെ..? 

നങ്ങേലി ഛേദിച്ച

മുലയേ പരിചയായി മാറ്റിയ 

നിങ്ങളുടെ വിപ്ലവമെവിടെ...? 

മീശ വെട്ടി താടി വളർത്തിയവൻ്റെ

മുഖം ഭീകരവാദിയായി കണ്ട

നിങ്ങളുടെ നയനങ്ങളെവിടെ..? 


മിഴികൾ തുറക്കൂ,..

ഉറക്കം നടിച്ചു കിടക്കുന്ന 

ചിന്തകളെ പൊടിതട്ടിയുണർത്തു..

അവസാനത്തെ 

ഒലീവ് മരവും പൊഴിയാറയി,..


ചുവന്നു പടർന്നു കിടക്കുന്നത്

പനീർ ദളങ്ങളെല്ല,..

പിഞ്ചുടലുകൾ തൻ ചുടു ചോരയാണ്..

വഴി വക്കിൽ കുമിഞ്ഞു കൂടിയിരിക്കുന്നത് 

വിറകു കഷ്ണങ്ങളെല്ല,

ഛേദിച്ചക്കപ്പെട്ട പിഞ്ചു മേനികൾ തൻ 

കരങ്ങളാണ്..


കൊന്നു തള്ളിയത് 

മീശ വെട്ടി താടി വളർത്തിയവൻ്റെ 

കരങ്ങളാൽലെല്ലാ..

ആധുനിക ലോകത്തിൻ 

സയണിസ്റ്റു കരങ്ങളാലാണ്..


നിങ്ങളുറങ്ങിക്കൊള്ളൂ,...

ഉറക്കം നടിച്ചുകൊള്ളൂ,..

വിപ്ലവം പടരുകതന്നെ ചെയ്യും..


കരിഞ്ഞുണങ്ങിയ ഒലീവ് മരങ്ങളെല്ലാം ഇരട്ടിയായി തളിർക്കുക തന്നെ ചെയ്യും..

ചുവന്നൊലിച്ച ജോർദാൻ നദിക്കരയിൽ വസന്തം കുമിഞ്ഞു കൂടുക തന്നെ ചെയ്യും..

പിഞ്ചോമനകൾ തൻ പുഞ്ചിരികളാൽ ഖുദ്സ് പുനർജനിക്കുക തന്നെ ചെയ്യും..



       അകൽമഷ 







.....


മൂകതയിൽ 
മിഴികൾക്കു മുന്നിൽ 
മറ പകിയ ഈ മഞ്ഞും 
നീർത്തുള്ളിയായി  ഒലിച്ചിറങ്ങും..

വേഗതയിൽ കാലം തളച്ചിട്ട സ്മൃതികൾ തൻ
ഉറവയും പതിയെ ചാലിട്ടൊഴുകും..

കടന്ന കാലത്തിലെവിടെയൊ 
ദ്രവിച്ചുണങ്ങിയ ആ മരവും 
പതിയെ പൂത്തുലയും,..
വസന്തം തളിർക്കും..
പൂക്കൾ പിന്നെയും ഭ്രാന്തമായി പൂക്കും...

നേർത്ത മഴയിൽ നനഞ്ഞ ചിറകുകൾ  പോൽ
ഈ കാലവും പതിയെ പൊഴിഞ്ഞകലും...🌺🖤

നാം





യാ ഫുലാൻ,..

ഒരുനാൾ കിനാക്കൾക്കപ്പുറം
നാം വീടും കാണും.
അന്നെൻ വാൾ മുനയാൽ
ചിതറി തെറിച്ച 
ചുടു ചോരത്തുള്ളികളെല്ലാം
പനിനീർ പൂക്കളായി പുനർജനിക്കും.

ലോഹ കവചത്തിനുള്ളിൽ 
ചനലമറ്റു മൂടപ്പെട്ട 
എൻ്റെ ഉടലിലെ 
ആ തകർന്ന ഹൃദയം 
പിന്നെയും നിനക്കായി തുടിക്കും.

നമുക്കുമുന്നിൽ 
കുലമഹിമ പുലമ്പി 
മറപാകാൻ തുനിഞ്ഞ,
ഞാൻ ഛേദിച്ച ഉടലുകളെല്ലാം
കാലാത്തിൻ്റെ കോടതയിൽ
എനിക്കെതിരായ് സാക്ഷി പറയും

അന്നു ബന്ധങ്ങൾക്കും 
ബന്ധനങ്ങൾക്കുമപ്പുറം 
കാലത്തിൻ്റെ തുലാസിൽ
പ്രണയത്തിൻ്റെ തട്ട് താന്നിരിക്കും,

വർണ്ണങ്ങൾ പുനർജനിച്ചു
എൻ്റെ നയനങ്ങൾ 
പ്രണയ സീമകൾക്കിടയിൽ
നിന്നെ തിരയും..

സ്വർഗ്ഗീയ ആരാമത്തിൽ 
ഒരിക്കലും പിരിയാത്ത 
ഇരു അരയന്നങ്ങളായി 
കാലം മരിക്കുവോളം 
നാമുല്ലസിക്കും..

        അകൽമഷ

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...