*ഗാസ*
കനലാണ് മണ്ണിൽ
വിറകു കഷ്ണങ്ങൾ കൂട്ടിയിട്ട്
അണച്ചതല്ല..
ബോംബുകൾ ചിതറിത്തെറിച്ച്
ഉടലെടുത്ത അഗ്നി ഗോളങ്ങളാണ്..
രക്ത നിറത്താൽ
തളിർത്തു പന്തലിച്ചു നിൽക്കുന്നത്
പനിനീർ പൂക്കളല്ല,.
ചുടു രക്ത തളം കെട്ടി
ചുവന്ന വഴിയോരങ്ങളാണ്..
ജീർണിച്ച് കിടക്കുന്നത്
മൃഗമല്ല, പക്ഷിയല്ല, തളിരിലകളല്ല
ചടുലവേരുള്ള വൃക്ഷങ്ങളല്ല,
തളിർത്തുപന്തലിച്ചു
തണലേകാൻ തുനിഞ്ഞ
പിഞ്ചോമനകൾ തൻ
ഉടലും ഉടയാടകളുമാണ്..
ഉടലുകൾ കൂട്ടിയിട്ടെത്
അകലെയല്ല,..
വെളിച്ചം പടരാത്ത
കാടിനുള്ളറകളിലല്ല..
ഒലീവ് മരങ്ങൾ തളിർത്തിരുന്ന
ഗാസയുടെ നെഞ്ചിലാണ്..
കൊന്നുതള്ളിയത്
ഹിറ്റ്ലറല്ല
ഈ യുഗത്തിൽ പിറന്ന
സയണിസ്റ്റ് കണ്ണുകളാണ്..
അകൽമഷ
No comments:
Post a Comment