ഒലീവ് മരങ്ങൾ




           ഒലീവ് മരങ്ങൾ


ഏ,

കവികളുടെ കാല്പനികതകളേ,

മിഴികളടച്ചു കൊണ്ട് 

അന്ധകാരമെന്ന് മൊഴിയുന്നത് നിങ്ങളാണ്,

ചുറ്റിലെരിയുന്നൊരാഗ്നിയെ

മഞ്ഞു കണങ്ങളെന്നു ചൊന്ന് 

കണ്ടില്ലെന്നു നടിക്കുന്നതും നിങ്ങളാണ്,..


ഏ കവികളുടെ വിലാപമേ,..

താളുകളിലേക്ക് 

അഗ്നിയായി പടർന്നിരുന്ന 

നിങ്ങളുടെ വരികളെവിടെ..?

അന്നു പറയനും പുലയനും 

ദളിതനും വേണ്ടി 

പോരാടിയ നിങ്ങളുടെ തൂലികയെവിടെ..? 

നങ്ങേലി ഛേദിച്ച

മുലയേ പരിചയായി മാറ്റിയ 

നിങ്ങളുടെ വിപ്ലവമെവിടെ...? 

മീശ വെട്ടി താടി വളർത്തിയവൻ്റെ

മുഖം ഭീകരവാദിയായി കണ്ട

നിങ്ങളുടെ നയനങ്ങളെവിടെ..? 


മിഴികൾ തുറക്കൂ,..

ഉറക്കം നടിച്ചു കിടക്കുന്ന 

ചിന്തകളെ പൊടിതട്ടിയുണർത്തു..

അവസാനത്തെ 

ഒലീവ് മരവും പൊഴിയാറയി,..


ചുവന്നു പടർന്നു കിടക്കുന്നത്

പനീർ ദളങ്ങളെല്ല,..

പിഞ്ചുടലുകൾ തൻ ചുടു ചോരയാണ്..

വഴി വക്കിൽ കുമിഞ്ഞു കൂടിയിരിക്കുന്നത് 

വിറകു കഷ്ണങ്ങളെല്ല,

ഛേദിച്ചക്കപ്പെട്ട പിഞ്ചു മേനികൾ തൻ 

കരങ്ങളാണ്..


കൊന്നു തള്ളിയത് 

മീശ വെട്ടി താടി വളർത്തിയവൻ്റെ 

കരങ്ങളാൽലെല്ലാ..

ആധുനിക ലോകത്തിൻ 

സയണിസ്റ്റു കരങ്ങളാലാണ്..


നിങ്ങളുറങ്ങിക്കൊള്ളൂ,...

ഉറക്കം നടിച്ചുകൊള്ളൂ,..

വിപ്ലവം പടരുകതന്നെ ചെയ്യും..


കരിഞ്ഞുണങ്ങിയ ഒലീവ് മരങ്ങളെല്ലാം ഇരട്ടിയായി തളിർക്കുക തന്നെ ചെയ്യും..

ചുവന്നൊലിച്ച ജോർദാൻ നദിക്കരയിൽ വസന്തം കുമിഞ്ഞു കൂടുക തന്നെ ചെയ്യും..

പിഞ്ചോമനകൾ തൻ പുഞ്ചിരികളാൽ ഖുദ്സ് പുനർജനിക്കുക തന്നെ ചെയ്യും..



       അകൽമഷ 







No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...