യാ ഫുലാൻ


യാ ഫുലാൻ,..

വരുമോ വഴി മറന്നെങ്കിലും 
നീ ഒരിക്കൽ കൂടി ഇതുവഴി.
ജട പിടിച്ചൊരെൻ
ഹൃദയ വരമ്പുകളിൽ 
നീ പൂക്കളാൽ അലങ്കരിക്കേണ്ടതില്ല. 
ഉറവ വറ്റിയൊരെൻ
ഹൃദയ ധമനികളിൽ
നീ ചുടു രക്തം നിറക്കേണ്ടതുമില്ല..

വഴി മറന്നവളെ,...
വരുമോ നീയൊരിക്കൽ കൂടി ഇതുവഴി. 
മൊഴി മറന്നൊരെൻ അധരങ്ങളെ
നീ തട്ടിയുണർത്തേണ്ടതില്ല..
ഇരുളു പടർന്നു കയറിയ 
എൻ മിഴികൾക്ക് കൂട്ടിരിക്കേണ്ടതുമില്ല..

വരുമോ നീ ഒരിക്കൽ കൂടി ഇതുവഴി,.
നീ ചൊന്ന പാഴ് വാക്കുകൾ തൻ ഭാണ്ഡക്കെട്ടുകൾക്കുള്ളിൽ
കാലമെന്നെ ഇന്നും തളച്ചിട്ടിരിക്കുകയാണ്. 
ഒരു ചെറു തരിയെങ്കിലും 
നീയൊന്ന് തിരികെ എടുത്തിട്ട്..
ഈ വിരഹഗർത്തത്തിൽ 
നിന്നന്നെ പതിയെ പിടിച്ചുയർത്തി,
നിന്റ ദിക്കിലേക്ക് നീ മറഞ്ഞോളൂ 
നിൻ്റെ കിനാക്കളിലേക്ക് നീ അടുത്തോളൂ...

        അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...