മൂകതയിൽ
മിഴികൾക്കു മുന്നിൽ
മറ പകിയ ഈ മഞ്ഞും
നീർത്തുള്ളിയായി ഒലിച്ചിറങ്ങും..
വേഗതയിൽ കാലം തളച്ചിട്ട സ്മൃതികൾ തൻ
ഉറവയും പതിയെ ചാലിട്ടൊഴുകും..
കടന്ന കാലത്തിലെവിടെയൊ
ദ്രവിച്ചുണങ്ങിയ ആ മരവും
പതിയെ പൂത്തുലയും,..
വസന്തം തളിർക്കും..
പൂക്കൾ പിന്നെയും ഭ്രാന്തമായി പൂക്കും...
നേർത്ത മഴയിൽ നനഞ്ഞ ചിറകുകൾ പോൽ
ഈ കാലവും പതിയെ പൊഴിഞ്ഞകലും...🌺🖤
No comments:
Post a Comment