പനിനീർ പൂക്കൾ




പനിനീർ പൂക്കൾ 

യാ ഫുലാൻ,.

വരണ്ട മണ്ണിൽ 
ഛേദിക്കപ്പെട്ട
മൃതദേഹങ്ങൾക്ക് നടുവിൽ 
പ്രണയ പുഷ്പ്പങ്ങൾ 
ഇന്നിതാ തളിർത്തിരിക്കുന്നു..
അവ മണൽത്തരികളെ
മറയ്ക്കും വിധം ഭ്രാന്തമായി 
കുന്നുകളിലേക്ക് പടർന്നു കയറുന്നു.

കാലം തെറ്റി തളിർത്ത 
പുഷ്പങ്ങളെ കണ്ട് 
ചിത്ര ശലഭങ്ങളും വണ്ടുകളും
വ്യാകുലചിന്തളിലേക്ക് വഴുതി വീഴുന്നു.
വസന്ത കാലമെന്നു കരുതി 
പൂക്കൾക്ക് ചുറ്റും വട്ടമിട്ടു പറക്കാൻ 
ആർത്തിയോടെ അവർ
വെമ്പൽ കൊള്ളുന്നു..

നാമമില്ലാത്തവളേ,

നീ ഇനിയും അറിയുന്നില്ലെ.
കീറിപ്പറിഞ്ഞ ഉടയാടകൾക്കുള്ളിൽ
തകർക്കപ്പെട്ട എൻ്റെ ഹൃദയത്തിൽ
നിന്നാണ് ഈ പൂക്കൾ തളിർത്തതെന്ന്.
നിന്റെ നിനവുകൾക്ക് കൂട്ടിരുന്ന 
എൻ്റെ ചുടു രക്തമാണ് 
ഈ പനിനീർ പൂക്കളായി പിറന്നതെന്ന് 
നീ ഇനിയുമറിയുന്നില്ലെ..

പ്രിയപ്പെട്ടവളേ,

നിൻ്റെ കരങ്ങളാൽ 
ചലനമറ്റ എൻ്റെ ശരീരം  
മണൽ കൂനകൾക്ക് കീഴിൽ 
കുഴി കുത്തി മൂടുമോ..? 
അല്ലെങ്കിൽ പ്രിയേ
ഈ പനിനീർ പൂക്കൾ 
കുന്നും പുഴയും കടന്ന് 
മരുഭൂമികളെ പോലും ചുവപ്പിച്ച് 
നിന്നോർമ്മകളാൽ  ഭ്രാന്തമായി 
പൂത്തുലഞ്ഞു നിൽക്കുക തന്നെ ചെയ്യും..

       അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...