യാ ഫുലാൻ,.
വരണ്ടുണങ്ങിയ മരുഭൂമിയിൽ
കാലം തെറ്റി തളിർത്ത
വസന്തകാലമായിരുന്നു നീ ..
വരവേൽക്കാൻ ശലഭങ്ങളും,
ഭ്രമണം ചെയ്യാൻ
വണ്ടുകളു മില്ലിതെ
അർത്ഥ ശൂന്യമായി പൂത്ത
പുഷ്പങ്ങളായിരുന്നു നീ..
വഴിയറിയാതെ അലഞ്ഞ
ഖാഫില സംഘത്തിലെ കവികൾ
മരുഭൂമിയെ വസന്തമാക്കിയ
നിന്നെ കുറിച്ചിത
വഴിയാത്രികരോട്
വാചാലരാവുന്നു.
ആ വഴിയാത്രികർ
നിൻ്റെ പ്രിയപ്പെട്ട ദളങ്ങളെ
മുടിയഴികളിൽ ചൂടുന്നു..
നീലനിറത്തിലുള്ള
നിൻ്റെ ദളങ്ങൾ
ഒരശിരീരി പോലെ
ആ നാട്ടിൻപുറങ്ങളിൽ
പരക്കുന്നു..
കുന്നുകൾക്കപ്പുറം നിന്ന്
മരു ഭൂമിയിൽ പടർന്ന
നിലപ്പൂക്കളുടെ കഥ കേട്ട്
ശലഭങ്ങളും വണ്ടുകളും
നിന്നിലേക്ക് അടുക്കുന്നു..
അർത്ഥ ശൂന്യമായി
കാലം തെറ്റി പൂത്ത
നീയെന്ന പുഷ്പം
ഋതുവിൽ പുതു വസന്തകാലമായി കോർക്കപ്പെടുന്നു..
അകൽമഷ