*അനുരാഗി*
യാ ഫുലാൻ,
പൊഴിഞ്ഞു വീണൊരാ
മഞ്ഞിളം പൂക്കളാൽ
ആരാണ് ചെറു ഹൃദയത്തിൻ
ശിൽപം തീർത്തത്..?
ദുരാത്മാക്കളുല്ലസിക്കുന്ന
ശ്മശാനത്തിൽ
കല്ലറയ്ക്കു മീതെ
ആരാണ് ആ ഹൃദയം കൊണ്ട്
കല്ലറയെ വശ്യമായി അലങ്കരിച്ചത്..?
പ്രിയപ്പെട്ടവളേ,..
ഈ നിശാഗന്ധികൾ
പറയുന്നത് നീ കേൾക്കുന്നില്ലെ..?
പ്രണയം മരിച്ചു
വിരഹം പടർന്നു
ഹൃദയം തകർന്ന
ഒരനുരാഗിയുടെ
കല്ലറയ്ക്കു മീതെയാണ്
അവരാ ഹൃദയം സ്ഥാപിച്ചതെന്ന്.
സഖേ,.
ഇന്നാ കല്ലറയ്ക്കു ചുറ്റിലും
കോടമഞ്ഞുയർന്നിരിക്കുന്നു.
ആ ശ്മശാനമിന്ന്
വർണ്ണപുഷ്പങ്ങളാൽ നിറഞ്ഞ
ആരാമമായി പരിണമിച്ചിരിക്കുന്നു..
ഈ യാമിനിയുടെ ആഴങ്ങളിൽ
ആ അനുരാഗി
സ്നേഹഭാജനത്തിനായി
പ്രണയ കാവ്യം രചിക്കുന്നു..
ആ പ്രണയ കാവ്യത്തിൽ
മതിമറന്ന് നിശാഗന്ധി പൂക്കൾ
വശ്യമായി സുഗന്ധം പരത്തുന്നു..
ഹൃദയത്തിനു മീതെ
സ്ഥാപിക്കപ്പെട്ട മഞ്ഞിളം പൂക്കളേ
ചേർത്ത് പിടിച്ചയാൾ
നിനവുകൾ നിറയ്ക്കുന്നു.
ആ നിനവുകൾ പടർന്നതിൽ പിന്നെ
മഞ്ഞിളംപൂക്കൾ
ചുവന്ന പ്രണയ പുഷ്പങ്ങളാൽ വരണമച്ചിരിക്കുന്നു..
അവളുടെ തിരിച്ചുവരവിനായി
ആ ഹൃദയം വീണ്ടും
മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു..
അകൽമഷ
No comments:
Post a Comment