യാ ഫുലാൻ,..
ഇനിയുമെത്ര ഉടലുകളെ
ഞങ്ങൾ ബലി നൽകണം.!
ഇനിയുമെത്ര വഴിയോരങ്ങളെ
രക്തക്കറയാൽ
ഞങ്ങൾ ചുവപ്പിക്കണം..!
ഇനിയുമെത്ര റൈഹാൻ പുഷ്പങ്ങൾ നിങ്ങളാൽ
തണ്ടൊടിഞ്ഞു തൂങ്ങണം..!
ഇനിയുമെത്ര ഒലീവ് മരങ്ങൾ
ചാരമായി ഇവിടം
പാറി പടരണം..!
യാ ഫുലാൻ,
മണ്ണു തോണ്ടുന്ന
ഈ അമേരിക്കൻ
അർദ്ധനാരിയുടെ
ജൽപ്പനങ്ങളെ ഭയന്നു പിന്നോട്ടില്ല..
ഇന്നിവിടം തളിർക്കുന്ന
ഒലിവ് ഇലകൾക്കു പോലും
ചുവപ്പ് നിറമാണ്.
ഇന്നിവിടം ആഞ്ഞു വീശുന്ന
കാറ്റിൽ ഗദ്ഗദങ്ങൾ പോലും
വിപ്ലവഗീതമാണ്..
ഖുദ്സ്,
വിമോചനത്തിനായി
അലമുറയിടുന്ന തിരമാലയാണ്..
ഇവിടുന്ന് ഭയന്നൊരു
പടിയിറക്കമില്ല..
മോചനം..!
അല്ലെങ്കിൽ മരണം..!
ഇത് പൊഴിഞ്ഞ ഉടലുകൾക്ക്
ഞങ്ങൾ കൊടുത്ത വാക്കാണ്..
No comments:
Post a Comment