നിറയേ പൂക്കളാണ്

*നിറയേ പൂക്കളാണ്*

യാ ഫുലാൻ 

അന്നെൻ ഹൃദയത്തിലേക്ക്
നീയെറിഞ്ഞ വസന്തകാലമിത
ഇന്നെൻന്നുടലിനു മീതെ 
ദളങ്ങൾ പൊഴിച്ചിരിക്കുന്നു..

അന്നു പടിയിറങ്ങിയ 
നിൻ പാദ മുദ്രകൾ 
പതിഞ്ഞിടങ്ങളിലെല്ലാം 
ചെറു മൊട്ടുകൾ വീണ്ടും
മുളപൊട്ടിയിരിക്കുന്നു..

ആ മൊട്ടുകളിൽ പരിണമിച്ച
പൂക്കളെല്ലാം 
എൻ്റെ മിഴികളെ മറയ്ക്കും വിധം 
എൻ്റെ മേൽ കുമിഞ്ഞു കൂടിയിരിക്കുന്നു..
എനിക്കു ചുറ്റിലും 
ശീത പാളികൾ
കോടമഞ്ഞുയർത്തിയിരിക്കുന്നു..

ഏ, ഹേമന്തങ്ങളേ,.

വഴിമറന്നകന്ന വസന്തകാലമിത
തിരികെയണഞ്ഞിരിക്കുന്നു.
പഴിപറഞ്ഞകന്ന അവളും
ഇന്നു വഴിവക്കിലെന്നെ 
കാത്തു നിൽക്കുന്നു..
മൊഴി മറന്ന ബെർലിൻ കവികളിത 
എനിക്കായ് പ്രണയകാവ്യം 
രചിക്കുന്നു..!!

യാ ഫുലാൻ,
വഴിവക്കിലെന്നെ
കാത്തു നിൽക്കുന്ന
പൂക്കളോടും 
മിഴിയിടരാതെ തിരികെയകന്നവളോടും
നീ മൊഴിഞ്ഞു കൊൾക.

" മിഴി തുറക്കാൻ കഴിയാത്തവിധം 
എൻ വർണ്ണങ്ങളിലാരോ
അന്ധകാരം ചൊരിഞ്ഞിരിക്കുന്നു.
മൊഴിയടർത്താൻ കഴിയാത്തവിധം 
എന്നധരങ്ങൾ മരണ ചങ്ങലയാൽ
മരവിച്ചിരിക്കുന്നു..
എന്നിരുന്നാലും.
അവസാനത്തെ നിനവിലും 
എനിക്ക് ചുറ്റിലും പൂക്കളാണ്..
അതിൽ നിറയേ പ്രണയവും..!!

         അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...