*പൊഴിഞ്ഞ പൂക്കൾ*
ഏറെ പ്രിയപ്പെട്ടൊരെൻ
പൂക്കളേ,.
വേനൽ പടർന്നതിൽ പിന്നെ
ദളങ്ങളടന്നു
മണൽ കൂനകളെ പുണർന്ന
വസന്തകാലത്തിനാത്മാക്കളേ,.
കഴിഞ്ഞ കാലത്തിൽ
ചില്ലകളിൽ ഭ്രാന്തമായി
പടർന്ന തളിരികളേ,.
ഇന്നീ പുലരിയിൽ
അടർന്നു വീണു
കാറ്റിലുലയുന്നൊരെൻ
കരിയിലകളേ,..
വർണ്ണ ശോഭയിൽ
മതിമറന്നു,
അഹന്തയി പുഞ്ചിരിച്ച
നിങ്ങളെന്തേ,
കരിഞ്ഞുണങ്ങി കുമിഞ്ഞു കൂടി
പരിണമിച്ചതന്തേ,.
അഹന്തയിൽ പല്ലിളിച്ച
ഹരിത കാലത്തിനു
കൂട്ടിരുന്ന പൂക്കളേ,..
ഇനിയും വസന്തം വരും
തളിരിലകളായി പിറവികൊള്ളാൻ
ചെറു നാമ്പുകൾ മുളയ്ക്കും.
കരിഞ്ഞ ചില്ലകളിൽ
പൂക്കൾ പിന്നെയും
ഭ്രാന്തമായി പൂക്കും.
പൊഴിഞ്ഞ നിങ്ങളോ,
കുമിഞ്ഞു മൂടിയ മണ്ണിൽ
ചതഞ്ഞരിഞ്ഞു തീരും..!!
അകൽമഷ
No comments:
Post a Comment