നാം
നാമെങ്ങനെ അന്യരാകും
അവൃത്തമെന്നു ചൊന്ന്
അവർ പറിച്ചെറിഞ്ഞാലും
നാം എങ്ങനെ അന്യരാകും..
ഇരു തോണികളിൽ നിന്നും
ഒരു ദിക്കിലേക്ക് തുഴഞ്ഞ
നാം എങ്ങനെ അന്യരാകും..
അറുത്തെറിഞ്ഞു
അവർ കുഴികുത്തി മൂടിയാലും,
കനലുകൾക്ക് ഉടലുകൾ
ബലി നൽകിയാലും,
ഒരു മനമിൽ കിനാവ് കണ്ട നാം എങ്ങനെ കനവുകളിൽ പോലും അന്യരാകും..
നമുക്കിടയിൽ
അവർ പാകിയ മതിലുകളിൽ
അള്ളിപ്പിടിച്ചു പടർന്നുപന്തലിക്കാം..
വള്ളികളാൽ അന്യോന്യം
കരങ്ങൾ കോർത്ത്
ഋതുക്കൾ മറഞ്ഞാലും
കാലം തെറ്റി വീണ്ടും തളിർക്കാം..
എത്ര പറിച്ചെറിഞ്ഞാലും
വേരുകളാൽ കോർന്നു കിടന്ന്
അടർത്തിമാറ്റാൻ കഴിയാത്ത വിധം
പിണഞ്ഞു കിടക്കാം..
ചില്ലകളാൽ നാമെന്നും
അകലെയാണ്...
വേരുകളാൽ നാം അന്യോന്യം
പുണരുകയാണ്..
അവർക്കിടയിൽ
നാം അന്യരാണ്..
നമുക്കിടയിൽ നാമെന്നും
ഒരു തണ്ടിൽ തളിർത്ത
ഇരു പൂക്കളാണ്
അകൽമഷ