വെട്ടം





മാറ്റം

മാറിയത് നിങ്ങളാണ്.
മറന്നതും നിങ്ങൾ തന്നെയാണ്..
ഇരുളലകളെ പുണർന്നു.
വിജന വീഥിയിലേക്ക് മറഞ്ഞത്
നിങ്ങളാണ്,.

നിങ്ങൾ പിന്തിരിഞ്ഞ 
ഇരുൾ കാർന്നു തിന്നു കൊണ്ടിരിക്കുന്ന
വഴിവക്കിൽ
ശേഷിച്ച ഒരു ചെറു തിരി
വെട്ടവും തെളിച്ച്
ഞാനിന്നും അവിടെ തന്നെയുണ്ട്..
അന്ധകാരത്തിൽ ഇരുളലകളെ
കീറിമുറിച്ച് 
ഒരു ചെറു തിരി വെട്ടമായ്
ചാരമാകും വരെ 
ഞാനിന്നും അവിടെ തന്നെയുണ്ട്..

      അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...