വിരഹം






വിരഹം

മഴ മേഘങ്ങളേ,..
നിങ്ങളിതു വഴി വരൂ,.
കനലെഞ്ഞു കൊണ്ടിരിക്കുന്ന
ഹൃദയ വരമ്പുകളിൽ
തിമിർത്തു പെയ്യൂ..
വരണ്ടുണങ്ങിയ ചില്ലകളിൽ 
വസന്തം പടർത്തൂ,.

ഋതു ശലഭങ്ങളേ,
നിങ്ങളിതു വഴി വരൂ 
ഇനിയും തളിർക്കാൻ മടിച്ച പൂക്കളോട് വസന്തകാലം അണഞ്ഞു വെന്ന്
അനൃതം പറയൂ..

ശീത പാളികളേ,
നിങ്ങളിതുവഴി വരൂ
വിരഹവേനൽ കാർന്നുതിന്ന പ്രണയവീഥികളിൽ
കോടമഞ്ഞുയർത്തൂ,.

നേർത്ത തെന്നലേ,
കാലം തെറ്റി തളിർത്ത 
പൂക്കൾക്കു ചാരെ
എന്നെ തിരഞ്ഞവരോട്
അഗതിയുടെ ഈ മൊഴികൾ പറയൂ,
ഒരിക്കലും 
പുറത്തേക്ക് കടക്കാൻ കഴിയാത്ത വിധം രക്തപുഷ്പങ്ങളാൽ സമൃദ്ധമായ 
വിരഹ വേനിൽ 
അവളെന്നെ ഇപ്പോഴും 
തളച്ചിട്ടിരിക്കുകയാണ്..

       അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...