വേനൽ






വേനൽ

കാലങ്ങൾക്കിപ്പുറം 
വാക ചുവട്ടിൽ
നാം ചേർന്നിരുന്ന നിമിഷം..

അന്നു നാം കണ്ട വസന്ത കാലം പോൽ
തീവ്ര പ്രഭയിൽ പൂക്കൾ 
പിന്നെയും തിളങ്ങുന്നു..
അകലെ കുന്നിൽ
വരണ്ടുണങ്ങിയ മണ്ണിൽ 
രക്ത പുഷ്പ്പങ്ങൾ 
വീണ്ടും തളിർക്കുന്നു..

പൊഴിഞ്ഞുവീഴുന്ന
വാക ദളങ്ങളെ പുണർന്നു 
അരികിലെവിടയോ
കോടമഞ്ഞുയരുന്നു..
തകർന്നു നിലച്ച 
പ്രണയത്തിനോർമ്മകൾ 
ഹൃദയ ധമനികളിൽ
വീണ്ടും പടരുന്നു..

മൃദുല തെന്നലിൽ
ചടുലമാടുന്ന അവൾ തൻ 
മുടിയിഴകൾക്കരികിൽ 
അപരൻ ചാർത്തിയ സിന്ദൂരം
പതിയെ തിളങ്ങുന്നു..

അൽപ്പ നിമിഷത്തിനോർമ്മകൾക്ക് 
തിരി തെളിച്ച്
വാക ദളങ്ങളെ ഞെരിച്ചമർത്തി 
അവളും പ്രിയപ്പെട്ടവരിലേക്ക് 
മറയുന്നു..

തളിർത്ത വസന്തത്തേയും,
ഉയർന്ന കോടമഞ്ഞിനേയും
അകലെ കുന്നിൽ പൂത്ത 
പൂക്കളെയും 
വിരഹ വേനൽ വീണ്ടും വിഴുങ്ങുന്നു..

  
      അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...