ചുവന്ന കാറ്റ്




ചുവന്ന കാറ്റ് 

നിങ്ങൾ മറപിടിച്ച 
കപട വിലാപവും,
ഒരു ചേരിയിലേക്ക് മാത്രം ചായുന്ന സമാധാനത്തിന്റെ ചിറകുകളും,
കടപുഴകി വീഴുന്ന കാലം വരും.

അന്ന്
അപകീർത്തിപ്പെടുത്താൻ
നിങ്ങളെറിഞ്ഞ 
മൊഴിയസ്ത്രങ്ങളെല്ലാം 
നിങ്ങൾക്കു മേൽ ആർത്തു പെയ്യും.

അയിത്തമെന്ന് ചൊന്ന്
അവരെ ആട്ടിയോടിച്ച
വഴിയോരങ്ങളിലെല്ലാം 
നിങ്ങൾ പിന്തിരിഞ്ഞോടും,

അന്ന് 
അകലെ കുന്നിൽ 
പറയൻ്റെ കുടിലിൽ 
വിപ്ലവത്തിന്റെ ചുവന്ന കാറ്റ്
ആഞ്ഞു വീശും.

      അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...