ഗാസ
ഇന്നീ പുലരിയിൽ
വരണ്ട അധരങ്ങളും
ചുങ്ങിചുളിഞ്ഞൊട്ടിയ വയറുമായി
പൊഴിഞ്ഞവീണ ഉടലുകളെ
നിങ്ങൾക്ക് നേരുന്നിതാ ഒരു നിത്യശാന്തി...
ഒലിവ് മരങ്ങൾതൻ
ചില്ലകളെ ചുവപ്പിച്ച ചലനമറ്റ മേനികളെ,..
ഇനിയും നിറവേറ്റാൻ കഴിയാത്ത
ആഗ്രഹങ്ങളാണേ,
മൈലാഞ്ചി ഇലകളിൽ
പടർന്നു കയറി അവയെ
ചുവപ്പിച്ചത്..?
ഹോ,
കവികളുടെ വിലാപമേ,..
ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതെ മരിച്ചവരാണെത്ര ദുരാത്മാക്കളായി പുനർജനികാറ്..
എങ്കിൽ,..
ഏറ്റവും വലിയ ശ്മശാനം അതിന്ന് ഗാസയാണ്..
ഏറ്റവും അധികം ദുരാത്മാക്കളുറങ്ങുന്നതും ആ മണ്ണിനടിയിലാണ്..🌺🖤
അകൽമഷ
No comments:
Post a Comment