അടുക്കള
അടുക്കളയിന്ന് മൗനത്തിലാണ്,.
കലപില കൂട്ടിയ ലോഹപാത്രങ്ങളും,
സ്ഫടിക കപ്പുകളും,
എല്ലാമിന്ന്
മൗനവ്രതത്തിലാണ്.
ഉമ്മറത്തെ തുളസിത്തണ്ടും
തെക്കിലെ മാവും.
ഉമ്മറം ചുവപ്പിച്ചു പുഞ്ചിരിച്ച പനിനീർ പൂക്കളൂം
എല്ലാവരുമിന്ന് ജല പാനിയം തൊടാതെ വൃതത്തിലാണ്.
അടുക്കളക്ക് പിന്നാമ്പുറത്ത്
കിങ്ങിണി പൂച്ചയും,
കാരണവർ കാക്കോത്തിയും,
കാലം തെറ്റി തിളങ്ങി നിൽക്കുന്ന
ചുമര് ബൾബും
പ്രിയപ്പെട്ട ആരുടേയോ ആഗമനത്തിനായി
കാതോർത്ത് നിൽപ്പാണ്..
പാദങ്ങളുടെ
ചൂടേൽക്കാതെ
വള്ളിച്ചെരുപ്പ്
പൊളിഞ്ഞുവീഴുന്ന മുത്തശ്ശിമാവിലെ ഇലകളെ
പെറുക്കിയെടുക്കാൻ ആളില്ലാത്തതിനെ കൗതുകപൂർവ്വം നോക്കുകയാണ്..
വീട്ടിൽ പടർന്ന കർപ്പൂരത്തിന്റെ
ഗന്ധത്തിൽ
എല്ലാം മനസ്സിലായി
എന്ന മട്ടിൽ മുത്തശ്ശിമാവ് തലയും താഴ്ത്തി
ഇരുപ്പാണ്..
അവൾ നിശ്ചലമായതിൽ പിന്നെ
എല്ലാമിന്ന് ദീർഘമൗനത്തിലാണ്..
അകൽമഷ
No comments:
Post a Comment