ബാല്യം




മറവിയിൽ മറഞ്ഞ ബാല്യകാലത്തിലേക്കൊന്ന് 
തിരികെയകലണം..
പൊടി പിടിച്ച 
ആ നാലുവരി പുസ്തകത്തിൽ
കോർന്നൊട്ടിയ
ഒരിക്കലും പിരിയാത്ത
ആ മധ്യ പേജൊന്ന് 
നിർവത്തി നോക്കണം.

സൂര്യകിരണങ്ങൾ ഏറ്റില്ലെങ്കിലും മയിൽപീലികൾ 
പെറ്റു പെരുകില്ലെന്ന് 
സഹപാഠികളോടൊന്ന്
ഉറക്കെ പറയണം..

ക്ലാസ് മുറിയിലെ 
ബെഞ്ചുകളിൽ 
പേരുകളൊന്ന്
ആഴത്തിൽ കുത്തിക്കുറിക്കണം. 
മുൻ ബെഞ്ചിലെ
പുസ്തക പുഴുവിനോട് 
പിറക്കാൻ പോകുന്ന ഓർമ്മകളിൽ 
ആ പേരിൻ്റെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് 
പതുക്കെ പറയണം..

വരാന്തയ്ക്കരികിൽ നിന്ന് 
ആ ചോറ്റു പാത്രത്തിലേ
കഞ്ഞി
മതിവരുവോളും 
പിന്നെയും പിന്നെയും 
കുടിക്കണം..

കലപില കൂട്ടമണിയുടെ 
അകമ്പടിയോടെ 
പുറത്തേക്ക് കുദിക്കുന്ന 
ചെറു ബാല്യങ്ങളെ 
തടഞ്ഞു നിർത്തണം.

ഇനിയൊരിക്കലും
തിരികെ വരാൻ 
കഴിയില്ലെന്ന സത്യം 
അവരോട് പരസ്യമായി പറയണം.

ബാല്യമാണ് 
വസന്തമെന്ന് സഹപാഠികളെ 
ഒരിക്കൽ കൂടി ഓർമിപ്പിക്കണം..

വർത്തമാനകാലത്തിലേക്ക് 
തിരികെ വരാതെ, 
ഭൂതകാലത്തിൽ 
ആ വരാന്ത തിണ്ണയിൽ 
ഒരിക്കലും ഉണരാതെ എനിക്കവിടം അസ്തമിക്കണം..

എന്തിനും 
ഏതിനും കാലമേ നീയൊന്ന് തിരിച്ചു കറങ്ങിയിരുന്നെങ്കിൽ..

         അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...