ഇനിയും മരിക്കാത്ത റേസിസം

*ഇനിയും മരിക്കാത്ത റേസിസം*
കാലഘട്ടം എത്ര വളർന്നെന്നു പറഞ്ഞാലും മനുഷ്യനെത്ര പുരോഗമിച്ചു എന്നു വീരവാദം മുഴക്കിയാലും, ഇനിയും പരിണമിക്കാത്ത ചിന്തകളുടേയും വികാരങ്ങളുടെയും കറപുരണ്ട   തടവറ തന്നെയാണ് മനുഷ്യൻ്റെ ഉള്ളറകൾ.
അതിനേറ്റവും വലിയ ഉദാഹരണം തന്നെയാണ് റേസിസം അഥവ വർണ്ണവിവേചനം. എത്ര വിദ്യാസമ്പന്നരായാലും, മതമൗലികത കൊണ്ട് തേജസുള്ളവനാണെന്ന് വാചാലരായാലും 
റേസിസത്തിൽ നിന്ന് മുക്തിനേടി പരിണമിച്ച ഹൃദയം ഇന്നീ മണ്ണിൽ പിറന്നിട്ടില്ലെന്നു തന്നെ പറയാം.

     റേസിസത്തിന്റെ ആദ്യ പഠനം ഉറ്റവരി നിന്നാണ്. വീട്ടിലെ കൊച്ചു കുട്ടികളിൽ വെളുത്ത് നമ്മുടെ ഭാഷയിൽ സുന്ദരിയായ അല്ലെങ്കിൽ സുന്ദരനായ കുട്ടികളോട് മറ്റുള്ളവർക്ക് ഒരു അനുകമ്പയും ലാളനയും കൂടുതലാണ്. അവിടെനിന്നാണ് സൗന്ദര്യത്തിൻ്റെ ആദ്യപാഠവും റേസിസത്തിൻ്റെ ആദ്യപടിയും തുടങ്ങുന്നത്. 
ഒരു കൊച്ചു കുട്ടിയുടെ കൈകളിൽ  കറുത്ത മനുഷ്യന്റെയും ഒരു വെളുത്ത മനുഷ്യന്റെയും ചിത്രങ്ങൾ കൊടുത്തതിനു ശേഷം ഇതിലാർക്കാണ് സൗന്ദര്യം കൂടുതലെന്ന് ചോദിച്ചാൽ തീർച്ചയായും ആ പിഞ്ചു കുഞ്ഞു പോലും തിരഞ്ഞെടുക്കുന്നത് ആ വെളുത്ത തൊലിയുടെ ഉടമയെയായിരിക്കും. അത് വിദ്യാലയങ്ങൾ സമ്മാനിക്കുന്ന സൗന്ദര്യത്തിൻ്റെ പൂർത്തീകരണത്തിൻ്റെ ഫലമാണ്. ഇങ്ങനെ വളർന്നു വരുന്ന മനുഷ്യൻ വർണ്ണ വിവേചനത്തിൽ കൂട്ടുനിൽക്കുന്നതിൽ യാതൊരു അത്ഭുതവും തോന്നാനില്ല. 

   ഞാൻ പലപ്പോഴായി ആലോചിക്കാറുണ്ട്.
ആരാണ് ഈ സൗന്ദര്യത്തിന് നിർവചനം നൽകിയത്. ആരാണ് നിറങ്ങളെ ക്രമാതീതമായി തിട്ടപ്പെടുത്തിയത്. ആരാണ് ഭംഗിയെയും ആ ഭംഗിയെയും വേർതിരിച്ചത്. ഒരുപക്ഷേ തുടക്കം അതിൽ നിന്നാവാം അല്ലെങ്കിൽ അവരിൽ നിന്നാവാം. അതിന്റെ ഏറ്റവും വലിയ വാഹകരും പങ്കാളികളുമാണ് കവികൾ. റേസിസത്തിൻ്റെ പടയാളികൾ എന്നു തന്നെ പറയാം. കവിതകളിലൂടെ സൗന്ദര്യത്തെയും പെണ്ണിനേയും നിറത്തേയും വർണ്ണിച്ചു അവർ എത്ര കൗശലമായിട്ടാണ് വർണ്ണ വിവേചനം നടത്തുന്നത്. 
പിന്നെ കുറച്ച് ഫെമിനിസ്റ്റ് കൊച്ചമ്മമാരും സാമൂഹിക നിരീക്ഷന്മാർ എന്നു പറയുന്ന തിരു വാണങ്ങളുമുണ്ട്. ദൃശ്യമാധ്യമങ്ങളിൽ വന്നു കറുത്തവനു വേണ്ടി പോരാടുന്നു എന്ന് സ്വയം പറയുവാൻ.
നോക്കൂ,
വർണ്ണ വിവേചനത്തിനെതിരെ പോരാടുന്ന അവരും 
അവരുടെ കവിൾ തടങ്ങളിൽ ചായം പൂശിയവരാണ്. അവരുടെ അധരങ്ങളെ ചുവപ്പിച്ചവരാണ്. അവരുടെ മുടി ഇഴകൾക്ക് നിറം ചാർത്തിവരാണ്. അവർക്കുള്ളിൽ പോലും മുൻപൊരിക്കൽ ആരൊക്കെയോ തറച്ചു കയറ്റിയ സൗന്ദര്യത്തിന്റെ ഒരു ബോധമുണ്ട്. മുടി ചുരണ്ടു കറുത്ത നിറത്തിൽ പിറന്നവൻ ആ ഭംഗിയാണെന്ന് പറഞ്ഞ പാഠപുസ്തകങ്ങളുടെ ഒരു ശേഷിപ്പുകളുണ്ട്.

തിരിച്ചു പോവം..
തിരുത്തി എഴുതാം..
ഭംഗിയേയും അഭംഗിയേയുമെല്ലാം..

         അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...