ഇത് പ്രകൃതിയുടെ നീതിയാണ്.
ചാരമാക്കപ്പെട്ട
പിഞ്ചുടുലുകൾ തൻ
അകമിൽ പിറന്ന അഗ്നിയാണ്.
കരിഞ്ഞുണങ്ങിയ
ഒലീവ് ചില്ലകൾക്ക്
കാലം കൊടുത്ത നീതിയുടെ
പൂർത്തികരണമാണ്..
വംശവെറിക്കായ്
നിങ്ങൾ സമ്മാനിച്ച
ആയുധങ്ങളും,
വിഷ മൊഴികളാൽ
നിങ്ങൾ പടത്തിയുയർത്തിയ
കപട വിലാപങ്ങളും
എല്ലാമിന്ന് നിങ്ങൾക്കു മേൽ
തീ ഗോളമായി
തിമിർത്തു പെയ്യുകയാണ്..
തടഞ്ഞു നിർത്താൻ
നിങ്ങൾ സമ്മാനിച്ച
ആയുധങ്ങൾക്ക്
കഴിയാത്ത വിധം
കാലം കാർന്നു തിന്നുകയാണ്..
നിങ്ങൾക്കായി
ആരും വിപ്ലവ ഗാനം
അലപിക്കില്ല.
തെരുവോരങ്ങളിൽ
കറുത്ത പതാകകൾ
ഉയരില്ല..
ആളി പടർന്ന
തീഗോളങ്ങൾക്കകമിൽ
കരിഞ്ഞുണങ്ങിയ
ഉടലുകളില്ല..
പിഞ്ചു മേനികൾ തൻ
വിലാപങ്ങളില്ല.!
ചിതറിത്തെറിച്ച
റയ്ഹാൻ പുഷ്പങ്ങളില്ല..!
ഒടിഞ്ഞു കുത്തിയ
ഒലീവ് മരങ്ങളില്ല..!
പിന്നെങ്ങനെ
പ്രകൃതി നിങ്ങൾക്ക്
തുണയായ് നിൽക്കും..
അകൽമഷ
No comments:
Post a Comment