കുടിൽ
യാ ഫുലാൻ,.
നോക്കൂ.
വഴി യാത്രികരെ
പേടിപ്പെടുത്തിയ
കുടിലിനു മീതെ
നീ നട്ട മുന്തിരി വള്ളികൾ
പടർന്നു കയറിയിരിക്കുന്നു..
ഭയന്ന് മിഴി തളർത്തിയ
യാത്രക്കാരിന്ന്
കുടിലിനുമീതെ തളിർത്ത
മുന്തിരിയിലകളെ
ആശ്ചര്യ പൂർവം നോക്കുന്നു..
അവർ മധുര മൊഴികളാൽ
അവയെ വർണ്ണിക്കുന്നു..
പ്രണയ പ്രതീകമെന്ന പോലെ
കാമിതാക്കൾ
ആ കുടിലിൽ ചേർന്നിരിക്കുന്നു..
സഖേ,.
നീയൊരു വസന്തം തന്നെയാണ്.
പേടിപ്പെടുത്തിയ
ആ വിജനമായ കൂടിലിനെ
നീയെത്ര മനോഹരമായിട്ടാണ്
അലങ്കാരിച്ചത്..!
എത്ര സൂക്ഷ്മയിട്ടാണ്
നീ അതിൽ വസന്തം നിറച്ചത്..!
യാ ഫുലാൻ,
ഈ മന്ദമാരുതൻ
പറയുന്നത് നീ കേൾക്കുന്നില്ലെ..!!
ദ്രവിച്ചു ഉണങ്ങിയ ആ കുടിൽ
എൻ്റെ ഹൃദയമായിരുന്നത്രെ,.
മുന്തിരിവള്ളികൾ
നീ എന്നിലേക്കെറിഞ്ഞ പ്രണയമൊഴികളായിരുന്നത്രെ,.
പൂത്തുലഞ്ഞു
പ്രണയം പരിണമിച്ചത്
കഠിനമായ
ഹൃദയത്തിലായിരുന്നത്രേ.
അകൽമഷ
No comments:
Post a Comment