യാ ഫുലാൻ,..
തകർക്കപ്പെട്ട
മതിലുകൾക്കപ്പുറം
കോർക്കപ്പെട്ട
കവാടത്തിനകമിൽ
ചേർക്കപ്പെടാതെ മൂടപ്പെട്ട
ഇരു ഉടലുകൾ തൻ
വിലാപം നീ മറന്നുവോ,.
കവികൾ തൻ
കാൽപനികതയിൽ
പ്രണയ പ്രതീകമാം
പൂക്കളായിരുന്നവർ.
ഋതുക്കൾ മറഞ്ഞിട്ടും
പൊഴിയാതെ
ഭ്രാന്തമായി പൂത്തിരുന്ന
ഓർക്കിഡ് പുഷ്പങ്ങളുടെ
വർണ്ണങ്ങളായിരുന്നവർ..
സഖേ,.
നീയോർക്കുന്നുണ്ടോ..!
ഉടലു കാർന്നു തിന്ന
മണ്ണിലു പോലും
പ്രണയം പടർത്തിയ അവരെ
ഒരു വീഥിയുടെ
ഇരുവശങ്ങളിലെന്ന പോലെ
കുഴി കുത്തി മൂടിയതാരാവും.
മതിലുകൾ കൊണ്ട്
അവരെ വേർപ്പിരിച്ചതാരാവും..!
ഇന്നാ മതിലുകൾ
തകർക്കപ്പെട്ടരിക്കുന്നു.
അവയ്ക്ക് മീതെ
വസന്തം
പടർന്നു കയറിയിരിക്കുന്നു.
ശ്മശാനങ്ങളില്ലാത്ത
ഓർമ്മകളുടെ
ശേഷിപ്പുകളെന്ന പോലെ
ഓർക്കിഡ് ചെടികൾ
വീണ്ടും പൂത്തുലയുന്നു.
ഇന്നലെകളെ
ഓർമ്മപ്പെടുത്തും വിധം
ബെർലിൻ
കവികളിലൊരാൾ
അവർക്കായി
അനശ്വര പ്രണയകാവ്യം
രചിക്കുന്നു.
അതിനകമിൽ
അവർ പിന്നെയും
പുനർജനിക്കുന്നു...
അകൽമഷ
No comments:
Post a Comment