*നമ്മേ കാത്തുനിൽക്കുന്നു*
യാ ഫുലാൻ,.
ഇന്നീ ഞെരിഞ്ഞമർന്ന
കരിയിലകൾക്ക് മീതെ
ഒരു ചെറു നാമ്പ്
മുളപ്പൊട്ടിയിരിക്കുന്നു..
മഴമറന്നു വരണ്ടുണങ്ങിയ
ഈ തടാകത്തിൻ
ഗർത്തങ്ങൾക്കു മീതെ
ഒരു കാർമേഘം പെയ്യാൻ
വിതുമ്പി നിൽക്കുന്നു..
കരയകന്നു പിന്നോട്ടകന്ന
അലകളിന്നിതാ
കരയിൽ ആഴ്ന്നിറങ്ങിയ
കൽ ഭിത്തികളിൽ
ചിതറിത്തെറിക്കുന്നു..
ദേശാടനപ്പക്ഷികളും,
നീല ശലഭങ്ങളും,
കരിവണ്ടുകളും.
കാലം തെറ്റി തളിർത്തു തുടങ്ങിയ
ആ ചെറു വസന്ത കാലാത്തെ
വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നു..
സഖേ,..
ഒരിക്കൽ കൂടി
നീ ഇതുവഴി വരൂ..
ഇരുൾ പടർന്നു പന്തലിച്ച
ആ ചെറു വീഥിയിൽ
ആരോ നമുക്കായ്
ചെറു തിരിനാളം തെളിച്ചിരിക്കുന്നു..
അകലെ മതിലുകൾക്കപ്പുറം
വസന്തകാലം
നമ്മേകാത്തു നിൽക്കുന്നു...
അകൽമഷ
No comments:
Post a Comment