ഞാനും നീയും നമ്മളും
ചാരെ നീയും
പുനർജനിച്ചൊരെൻ
കിനാക്കൾക്കോരത്ത് ഞാനും..
അന്യോന്യം മിഴികളാൽ
കോർത്തതില്ല നാം,
പ്രണയ മൊഴികളാൽ
വാചാലരായതില്ല നാം..
കരങ്ങൾ കോർത്ത്
പ്രണയ വീഥിയിൽ നടന്നില്ല നാം.
അധരങ്ങളെ ചുവപ്പിച്ച
ചുടു ചുമ്പനത്താൽ പുണന്നർതില്ല നാം..
ചെറു ചാറ്റൽമഴയിൽ
നനഞ്ഞൊട്ടിയ കിനാക്കളാൽ
ഇരു ഇലകൾ കണക്കെ നാമങ്ങനെ,
അകലെ ദിക്കിൽ
മിഴികൾ നട്ടിരുന്നങ്ങനെ,..
പ്രണയ പ്രഭയിൽ നാം
നോക്കിയ ദിക്കങ്ങനെ.
പ്രണയ പുഷ്പങ്ങൾ ഭ്രാന്തമായി
തളിർത്തങ്ങനെ.
നമുക്ക് ചുറ്റിലും
പ്രണയം പടർന്നങ്ങനെ.
ഇരു ഹൃദയങ്ങളിൽ
പൊഴിയും വിധം
തളം കെട്ടി നിന്നങ്ങനെ,..
ചാരെ,
കരങ്ങളെ പുണരാതെ
നിനവുക്കളുടെ ഓരത്തു ഞാനും..
മൊഴികളാൽ പ്രണയം മൊഴിയാതെ
മൗനത്തിലാണ്ടു നീയും..
മൗനമായി ദിക്കിലേക്ക്
മിഴികൾ നട്ടിരുന്നങ്ങനെ..
പുനർജനിച്ച കിനാക്കൾക്കോരത്ത്
നീയും..
നിനവുകളിലേക്ക്
നിന്നെയും ചുമന്നു ഞാനും..
അകൽമഷ
No comments:
Post a Comment