ഖുദ്സ്
ഇനിയും പെയ്യാതെ
പുകക്കാറിനാൽ
പരിണമിച്ച കരിമേഘങ്ങളിത
ഖുദ്സിൻ്റെ വാനിൽ നിന്ന്
പടിയിറങ്ങിയിരിക്കുന്നു..
ദീനരോധനങ്ങളും
വിലാപങ്ങളും നിറഞ്ഞ
ഖുദ്സിലിത
വസന്തം പടർന്നു തുടങ്ങിയിരിക്കുന്നു.
കരിഞ്ഞുണങ്ങിയ
ഒലീവ് വൃക്ഷങ്ങളിലിത
തളിരിലകൾ മുളപ്പൊട്ടിയിരിക്കുന്നു..
രക്തക്കറകൾ ചാലിട്ടൊഴുകിയ
വഴിയോരങ്ങളിലിത
ചെറു പുഷ്പങ്ങൾ
ദളങ്ങൾ വിരിക്കുന്നു..
ചുഞ്ചിരികളും
കൊലുസടികളുമായി
ഗാസ അതിൻ്റെ
സുവർണ്ണ നിമിഷങ്ങളെ
വരവേൽക്കാൻ
ഒരുങ്ങി നിൽക്കുന്നു..
വിടർന്ന റയ്ഹാൻ
പുഷ്പങ്ങൾക്ക് മുകളിൽ
അകലെ മേഘങ്ങൾക്കപ്പുറം
ഛേദിക്കപ്പെട്ട കരങ്ങളും,
ചിതറിത്തെറിച്ച
ചെറുമേനികളുമായി
പിഞ്ചുടലുകൾ
പിന്നെയും പുഞ്ചിരിക്കുന്നു..
അവർക്ക് നടുവിൽ
ചുരുട്ടിപ്പിടിച്ച മുഷ്ടിയും
കുനിയാത്ത നട്ടല്ലുമായി
ഒരു വൃദ്ധൻ വീണ്ടും ഓർമ്മപ്പെടുത്തുന്നു.
" ജൂതർ അവർ
വാക്കു പാലിക്കാത്തവരാണെന്ന് "
അകൽമഷ
No comments:
Post a Comment