തൂവെള്ള പൂക്കൾ


തൂവെള്ള പൂക്കൾ

യാ ഫുലാൻ,.
നീയാന്ന്  നെറുകയിൽ ചൂടിയ
നിൻ മുടിയിഴകൾ തൻ 
ഗന്ധമുള്ള തൂവെള്ളപ്പൂക്കളെല്ലാം
ഇന്നു തല കീയായ് 
പൊഴിഞ്ഞിരിക്കുന്നു.

ആ കുറ്റി പൂക്കൾ 
മലിനമായ ആ ചതുപ്പ് നിലങ്ങളെ 
തൂവെള്ള നിറത്താൽ 
മനോഹരമാക്കിയിരിക്കുന്നു..
ചിത്രശലഭങ്ങൾ ചെടികളിൽനിന്നകന്ന് 
ആരാമമെന്നു കരുതി 
പൊഴിഞ്ഞു വീണ തൂവെള്ള പൂക്കളെ
മതി വരുവോളം ചുംബിക്കുന്നു.

ദിനങ്ങൾ കഴിഞ്ഞിട്ടും 
ദളങ്ങൾ ചുളിയാതെ 
വശ്യമായി  കിടക്കുന്ന പൂക്കളെ
ദേശാടനപ്പക്ഷികൾ 
ആശ്ചര്യപൂർവ്വം നോക്കുന്നു..

സഖേ, 
എൻ്റെ ചിന്തകളിൽ പോലും 
ഒരിക്കലും പൊഴിയാത്ത 
ഹരിത വസന്തം സമ്മാനിച്ചവളേ,
എന്നും ആഞ്ഞു വീശുന്ന 
കാറ്റിനലകൾ 
തൂവെള്ള നിറത്തിൽ ഭംഗി കണ്ടു 
ചതുപ്പു നിലങ്ങളിൽ 
നിന്നകന്നു  പോവുന്നത്
നീയറിയുന്നില്ലെ

പ്രിയപ്പെട്ടവളേ,.

വട്ടമിട്ടു പറക്കുന്ന ശലഭങ്ങൾക്കും 
വീശിയകലാൻ മടിച്ച
മന്ദമാരുതനും ഇന്നുമറിയില്ലല്ലോ,
പൊഴിഞ്ഞു വീണ 
തൂവെള്ള പൂക്കളെല്ലാം 
കുമിഞ്ഞു മൂടിക്കിടക്കുന്നത് 
നിന്റെ കുഴിമാടത്തിനു 
മീതെ യാണെന്ന്.
വസന്തം പടിയിറങ്ങിയീട്ടും
ദളങ്ങൾ ചുളിയാതെ 
അവയെ നിത്യ വസന്തമാക്കിയത്
നിൻ്റെ ഹൃദയത്തെ കാർന്നുതിന്ന മണൽത്തരികളാണെന്ന്.

       അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...