പറയുന്നു




ഉള്ളിലെരിഞ്ഞുരുകിയ 

കനലുകളിലേക്ക് എപ്പഴോ 

പേമാരി തിമിർത്തു പെയ്തിക്കുന്നു...

ജഡ പിടിച്ച ഇന്നലെകളും,

ഉള്ളം കോറി വലിച്ച

നിനവുകളുമെല്ലാം 

ചാരമായി ഉള്ളിൽ നിന്നും പതിയെ 

പടിയിറങ്ങിയിരിക്കുന്നു..

വിരഹം വേനൽ കാർന്നു തിന്ന 

ഹൃദയ വരമ്പുകളിൽ 

ഇന്ന് പ്രതീക്ഷയുടെ 

പുതു പൂക്കൾ 

പിറവിയൊടുത്തിരിക്കുന്നു..

പലരും മടുത്ത് പടിയിറങ്ങിയ 

ഹൃദയ കവാടത്തിൽ.

ആരോ ഒരുവൻ ഏകനായി 

വെളിച്ചമായി 

ഒരിക്കലും മടുക്കാതെ 

എനിക്കു പിന്നെയും കൂട്ടിരിക്കുന്നു..

ما ودعك ربك وما قلى

നിന്നെ നിന്റെ ഞാൻ (റബ്ബ്)

വെറുത്തിട്ടുമില്ല

ഒരിക്കലും കൈവിടുകയുമില്ല.

എന്നവൻ പറയാതെ 

പറയുന്നു..



             അകൽമഷ 




No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...