നനഞ്ഞ പക്ഷീ
നിശയിൽ നീലിമയിൽ
കൂട്ടിരുന്ന പ്രിയപ്പെട്ട പക്ഷീ,..
നിറങ്ങൾ കണ്ടു മിഴി മടുത്തിട്ടാണോ
ഇരുളിൻ ആഴങ്ങളിൽ
നനഞ്ഞ ചിറകുമായി നീയിന്നും
എനിക്ക് കൂട്ടിരിക്കുന്നത്.
അകലെ ഇരുളലകളിൽ എവിടെയോ.
പ്രണയം മടുക്കാത്ത,
മറവി പടരാത്ത
ആത്മാക്കളുണ്ടത്രേ,.
ഈ ഇരുളിൻ
ഇരു ദിക്കിലേക്ക് നമുക്ക്
പതിയെ തുഴഞ്ഞകലാം,..
വസന്തം പൊഴിയാത്ത
ആരാമം കണ്ടാൽ അവിടേക്ക്
ചേർന്നു പറക്കാം..
ഇല്ലാ,..!!
നീയും മറക്കും..!
നിനക്കും മടുക്കും..!
മറവി തൻ നൈവേദ്യം നീയും കഴിക്കും
ചിറകുണങ്ങിയാൽ
നീയും അകലേക്ക്
പറന്നകലും...
അകൽമഷ
No comments:
Post a Comment