മൗനം





മൗനം 

മൗനത്തിലാണ്ട് മൊഴി മറന്ന നാം..
മിഴി തളർന്ന നാം..
കനലു പോലെരിയുന്ന നിനവുകൾ തൻ 
ഭൂതകാലത്തിൽ 
വിരഹ വേനലിൽ വഴിമറന്ന നാം,
അധരങ്ങളെ തളച്ച
മൗനത്തിൻ കറയുമായി
ഇന്നീ ശീതകാലത്തിൽ 
അന്യരായി വീണ്ടും സംഗമിക്കവേ,

കാലം തെറ്റി തളിർത്ത
വസന്ത മെന്നോണം
കോലം ചുളിഞ്ഞ മേനിയാണ് 
ഞാനെന്ന സത്യം 
കാലം വെടിഞ്ഞു 
ഇന്നെന്നുള്ളിൽ വീണ്ടും പ്രണയം പടർത്തി.

വേനലണഞ്ഞാൽ മാത്രം
പൂക്കുന്നു ചില പുഷ്പ്പങ്ങളെ പോലെ 
ചാരത്തു നീ അണഞ്ഞതിൽ പിന്നെ 
പൂക്കാതെനിക്കിനി നിർവാഹമില്ലല്ലോ,

മിഴികളിൽ തിളങ്ങുന്ന പ്രണയ കിരണങ്ങൾ 
മൊഴികളിലേക്ക് പടർത്താതേ
നീ യെന്തിനിന്നും
മൗനത്തിലാണ്ട്
കിലുങ്ങാത്ത കുലുസു പോൽ 
സ്തംഭിച്ചു നിൽക്കുന്നു.

അന്നു പടിയിറങ്ങുമ്പോൾ
മുടിയിഴകളിൽ നീ ചൂടിയ 
വാടി കരിഞ്ഞ ചെമ്പകം
വസന്തം മരിച്ചിട്ടും 
ഇന്നീ ശീതകാലത്തിൽ
പിന്നെയും തളിർക്കുന്നതിനു കാരണം
പ്രണയമല്ലേ,..?

അന്യരാവും മുൻപ് 
ഒരിക്കൽ കൂടിയെങ്കിലും
മൗനം വെടിഞ്ഞ്
നീയൊന്ന് മന്ദഹസിച്ചെങ്കിൽ 
അന്നു നാം പാതയിൽ ഉണർന്ന
കിനാക്കളെല്ലാം 
ഇന്നീ പുലരിയിൽ
പിറവിയെടുത്തേനേ,..

       അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...