വേര്





പുറം തോലിൽ 
പൊഴിഞ്ഞു വീണ ഇലകളും
കരിഞ്ഞുണങ്ങിയചില്ലകളും
വിണ്ടു കീറിയ
മണൽ തിണ്ണയും കണ്ടിട്ടാണോ,
പറന്നടുക്കും മുൻപേ
പ്രിയപ്പെട്ട പക്ഷീ,
നീ തിരികെ അകലുന്നത്..?
മറച്ചുവെച്ച 
മണൽ മൂടപ്പെട്ട
വേരിലിന്നും സുഗന്ധമാണ് 
ഒരിക്കലും മരിക്കാത്ത വസന്തവും

       അകൽമഷ


No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...