ഖുദ്സ്




യാ, ഖുദ്സ്

എത്ര കാരിരുമ്പുകൾ കൊണ്ട്
നിനക്കു ചുറ്റുമവർ 
വേലികൾ കെട്ടിയാലും,

അരുവികളിലെല്ലാം
ചിതറിത്തെറിച്ച 
ഞങ്ങളുടെ ചുടു രക്തം
ചാലിട്ടൊഴുകിയാലും

പിഞ്ചുടലുകളെ പിഴുതെറിഞ്ഞ് 
വഴിയോരങ്ങൾ പോലും 
അവർ ശ്മശാനങ്ങളാക്കിയാലും,

യാമങ്ങളകലേക്ക് ഞങ്ങളെ
പറിച്ചെടുത്ത്
ശ്മശാനങ്ങളിൽ കുഴിക്കുത്തി 
മൂടിയാലും.

ഒടിഞ്ഞ കാൽപാദങ്ങൾക്ക് പകരം 
ചിറകുകൾ വിടർത്തി 
മേഘം പാളയങ്ങൾ പിളർത്തി
ഞാങ്ങൾ നിന്നിലേക്ക്
അണയുക തന്നെ ചെയ്യും.

അന്ന് 
അമേരിക്കൻ പടക്കപ്പുകൾക്കൊ,
അയൺ ഡോമുകൾക്കൊ, 
ഞങ്ങളുടെ ഗദ്ഗദനങ്ങളെ പോലും
തടഞ്ഞു നിർത്താൻ കഴിയില്ല,

മോചനം എന്നൊരു വാക്കിന് 
പ്രസക്തിയുണ്ടെങ്കിൽ 
അത് നിനക്കു മാത്രം
അവകാശപ്പെട്ടതാണ്.

ه‍ى مقبرة اليه‍ود
ഇസ്രായേൽ അത്
സയണിസ്റ്റുകളുടെ 
ശവപ്പറമ്പാണ്..

      അകൽമഷ 

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...