അകലെ






അകലെ 

ഇനിയും നാം എത്ര അകലണം.
അന്നപ്പോഴോ നനഞ്ഞൊട്ടിയ 
ഇരു ഇലകളെപോൽ 
ചേർന്നിരുന്ന നാം 
ഇനിയുമെത്ര അകലണം..

പ്രണയ കമ്ര വസന്തത്തിൽ മതിമറന്നു 
വിരഹ ഗർത്തത്തിൽ വഴുതി വീണ നാം
നിനവുകളിൽ പോലും അന്യരാവാൻ
ഇനിയും നാം എത്ര അകലണം..

വഴി മറന്നകന്ന വിജന വീഥിയിൽ
ഇന്നും കോർന്നു കിടക്കുന്ന 
നിഴലുകളെ പിളർത്തുവാൻ
ഇനിയും നാം എത്ര അകലണം..

ഉപാധികളില്ലാ,..
ഉപമയുമില്ല,..
ഓർക്കാതിരിക്കുക,..
ഓർമ്മകളിൽ അന്യോന്യം തിരി തെളിക്കാതിരിക്കുക.
നിഴലുകളങ്ങനെ ചേർന്നിരിക്കട്ടെ, 
ഒരു പ്രണയത്തിൻ്റെ ശേഷിപ്പുകണക്കേ,

ഞാൻ മരിച്ചെന്നു നീയും 
നീ മറന്നെന്നു ഞാനും 
പരസ്പരം കരുതി 
ഓർമ്മകൾക്ക് ഇവിടം
വിരാമം കുറിക്കാം..

       അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...