മന്ദഹാസം
നീയെൻ ഹൃദയത്തെ
വ്രണപ്പെടുത്തിയതെന്തേ..?
അകതാരിൽ തുടിച്ച പ്രണയത്തെ
പിഴുതെറിഞ്ഞതെന്തേ,..?
മനതാരിൽ നാം നട്ട കിനാക്കൾ
തളിർക്കും മുൻപേ
ഹൃദയ കോവിലിൽ നീയെനിക്ക്
ചിതയൊരുക്കിയതെന്തേ,
നാം നടന്ന പ്രണയ വീഥിയിൽ
ഇരു ദിക്കിൽ തളിർത്ത
പുഷ്പ്പങ്ങളെല്ലാം
ഏകനായ് കിതയ്ക്കുന്ന
എന്നെ തുറിച്ചു നോക്കുമ്പോൾ
ചുളിഞ്ഞ ദളങ്ങൾ പോൽ
നിർവാഹമില്ലാതെ ഞാനും
ശിരസ്സു കുനിക്കുന്നു..
പെൺകൊടീ,
ഒരിക്കൽ കൂടി നീയൊന്ന്
തിരികെ വരുമെങ്കിൽ,
തകർന്ന ഹൃദയത്തിൻ പാതി
നീ തന്നിരുന്നെങ്കിൽ,
ചോർന്നൊലിക്കുന്ന നിനവുകളെ
തളം കെട്ടി നിർത്താം ഞാൻ.
ഹൃദയ ദർപ്പണമാം വനത്തിൽ
കപട മന്ദഹാസം നിറയ്ക്കാം ഞാൻ..
അകൽമഷ
No comments:
Post a Comment