ശിശുദിനം
മരിച്ചത് ഞങ്ങളല്ല.
നിങ്ങളാണ്..
തകർന്നത് ഞങ്ങളുടെ
അസ്ഥികളല്ല.
നിങ്ങളുടെ നട്ടെല്ലുകളാണ്..
തളർന്നു കിടക്കുന്നത്
ചിതറിത്തെറിച്ച ഞങ്ങളുടെ കരങ്ങളല്ല
ഉയർന്നു പൊന്തുവാൻ മടിച്ച
നിങ്ങളുടെ മുഷ്ടികളാണ്.
അന്ധകാരം പടർന്നത്
ഞങ്ങളുടെ കണ്ണുകളിലല്ല,
നിങ്ങളുടെ ചേരീ തീർത്ത മിഴികളിലാണ്.
ഫാസിസം അടിമകളാക്കിയത്
ഞങ്ങളുടെ ശരീരങ്ങളെയല്ല.
നിങ്ങളുടെ ഹൃദയങ്ങളെയാണ്.
ചിതറിത്തെറിച്ചു കിടക്കുന്നത്
വെറും പിഞ്ചു മേനികളല്ല
അനീതിക്കെതിരെ കരങ്ങളുയർത്തിയ
ഞങ്ങളുടെ ധീര രക്തസാക്ഷികളാണ്.
ശിശുദിനത്തിൽ ഞങ്ങളെഴുതിയത്
മഹത് വചനങ്ങളല്ല.
പിഞ്ചു മേനികൾക്കുള്ള
ചരമ ഗീതങ്ങളാണ്.
അകൽമഷ
No comments:
Post a Comment