മറന്നു തുടങ്ങാം
മറന്നു തുടങ്ങാം പതിയെ
നമുക്ക് പലതും.
അന്യോന്യം കലഹിച്ചു വ്രണപ്പെടുത്താതെ
പതിയെ പൊഴിഞ്ഞു വീഴാം
നമുക്കീ വേനലിൽ.
ഓർത്തെടുക്കാൻ പോലും
ശേഷിപ്പുകളില്ലാതെ
കരിച്ചു കളയാം നമുക്കീ
പ്രിയപ്പെട്ട നിനവുകളൊക്കയും.
പ്രണയ പുഷ്പ്പങ്ങൾ
ജീർണ്ണിക്കും മുൻപേ,
കൊട്ടിയടക്കാം നമുക്കീ
ഹൃദയ കവാടത്തെ.
അന്നേതോ വേനൽ മഴയിൽ
സംഗമിച്ച നാം
പഴി പറയാതെ,
മിഴി നിറയാതെ,
ഇന്നീ പുലരിയിൽ
ഇരു ദിക്കിലേക്ക് പതിയെ
നടന്നകലാം നമുക്ക്
ഇതും വിരഹമാണ്.
കുത്തി നോവിക്കാൻ
ഓർമ്മകളില്ലാതെ,
വെറുപ്പുളവാക്കാൻ
നിമിഷങ്ങളില്ലാത്ത,
പഴി പറയാൻ അവളുമില്ലാതെ,
മിഴി നിറയാൻ
ഓർമ്മപ്പെടുത്തലുകളില്ലാതെ
തകരും മുൻപേ
തിരഞ്ഞെടുത്ത
ഒരു ചെറു വിരഹം.!!
അകൽമഷ
No comments:
Post a Comment