പൂക്കളിൽ നിന്നകന്ന്
ഇനിയെനിക്കൊരു കവിത
എഴുതണം..
രക്ത കറകളാൽ എനിക്കതിനെ
ചായം പൂശണം.
വിശന്നു മരിച്ച ഉടലുകളെ,
പുതു മൊഴികളാൽ
എനിക്കതിൽ വരയ്ക്കണം.
അന്നം തിന്നു മടുത്ത കല്ല് ശിലകളുടെ
ഇനിയും നിറയാത്ത
കുടവയറുകൾ പൊട്ടും വിധം
ദൈവ ശിലകളെ എനിക്കതിൽ
പഴി പറയണം..
ഇനിയെനിക്കൊരു
കവിത എഴുതണം,
കുബേര പ്രഭുവിന്റെ
ധാന്യപുരയ്ക്കു പിന്നിൽ
വിശന്നു മരിച്ച കേളുവിൻ്റെ
കീറത്തുണിയാൽ എനിക്കതിന്
ചട്ടം കെട്ടണം..
ഇനിയെനിക്കൊരു
കവിത എഴുതണം.
അശുദ്ധനെന്ന് പഴി പറഞ്ഞ്
അഴിത്തം പൂണ്ട പുലയൻ കുളിച്ച
കുളത്തിലെ
ഇനിയും മരിക്കാത്ത മത്സ്യങ്ങളെ കുറിച്ച്
ഇനിയെനിക്കൊരു കവിത എഴുതണം..
അകൽമഷ
No comments:
Post a Comment