ചുവന്ന പൂക്കൾ





ചുവന്ന പൂക്കൾ 

നിറയെ ചുവന്ന പൂക്കൾ
അതിനിടയിൽ നീയും ഞാനും,..
കോർന്നങ്ങനെ,
പിണഞ്ഞങ്ങനെ,
ഋതുക്കൾ മറഞ്ഞിട്ടും 
പിന്നെയും പൂത്തിങ്ങനെ.

അറ്റമില്ലാ ആരാമത്തിൽ
നാമങ്ങനെ,
ഒരു തണ്ടിൽ തളിർത്ത പുഷ്പം പോൽ
ചേർന്നങ്ങനെ,
കൊടും വേനലിലും
ദളങ്ങൾ പൊഴിയാത്ത പൂക്കളങ്ങനെ,
നമ്മുടെ പ്രണയ പ്രഭയിൽ
ഭ്രാന്തമായി പൂത്തിങ്ങനെ.

അറ്റമില്ല വസന്തത്തിനാൽ 
വേനൽ പൂക്കളോട് പരിഭവം
ചൊന്നിങ്ങനെ,
കാലം തെറ്റി നിങ്ങൾ 
പൂത്തതെന്തേ ഇങ്ങനെ.

കോർന്നു കിടക്കുന്ന അവർ
പിരിയാത്തിടത്തോളം.
പടർന്നു പന്തലിച്ച വസന്തം
മാറാത്തിടത്തോളം.
പൊഴിഞ്ഞു വീഴാൻ 
പൂക്കൾക്ക് നിർവാഹമില്ല
ഈ മലർവാടിയിൽ ദളങ്ങൾ 
പൊഴിയുകയുമില്ല.

നിറയെ ചുവന്ന പൂക്കൾ
അതിനിടയിൽ നീയും ഞാനും..
കോർന്നങ്ങനെ,
പിണഞ്ഞങ്ങനെ,

     അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...