ഹേമന്തങ്ങൾ
ഹേമന്തങ്ങളേ,
കാലം കട്ടെടുത്തൊരെൻ
നിനവുകളും ചുമന്ന് ഇതു വഴി വരൂ,..
അലമുറയിൽ കരയുന്ന
എൻ ഹൃദയാലകളുടെ
വിലാപത്തിന് കൂട്ടിരിക്കൂ,..
ഹേമന്തങ്ങളേ,
നിനവുകളുടെ സാന്നിധ്യത്തിലും
അന്ധകാരം പടർന്ന ഹൃദയത്തിലും
തിരകളങ്ങനെ തിളങ്ങുകയാണ്..
ഓർമ്മപ്പെടുത്തലിൻ്റെ പ്രഭയിൽ
ഭൂതകാല പ്രണയം മിഴികളിലേക്ക്
പടർന്നു കയറുകയാണ്.
ഈ നിശയും നിലാവും..
കരയും അലയും..
മൊഴിയും മൗനവും..
പ്രണയമില്ലെങ്കിൽ ഇവയെല്ലാം
ജീവനുള്ള വെറും
ജഡങ്ങൾ മാത്രമാണ്..
ഹേമന്തങ്ങളേ,
വരൂ,..
ഈ തിരകളുടെ
വിരഹ വിലാപത്തിന് കൂട്ടിരിക്കൂ,..
ഇരുൾ മൂടിയ ഈ നിശയിൽ
എന്നുള്ളിൽ പ്രണയം നിറയ്ക്കൂ,..
ഹേമന്തങ്ങളേ,
നിങ്ങളിതു വഴി വരൂ,..
അകൽമഷ
No comments:
Post a Comment