*ഖുദ്സിൻ്റെ പോരാളികൾ*
പ്രതികരണമെങ്ങനെ പ്രതികാരമാവും..!!
നിങ്ങൾ അനീതിയുടെ
മുൾ വേലികളാൽ മറച്ചു കെട്ടിയ വഴിയോരങ്ങളും,
വംശ വെറി പൂണ്ട പാദങ്ങളാൽ
മലിനമാക്കിയ തടാകങ്ങളും,
ചുടു രക്തം തളം കെട്ടിയതിൽ പിന്നെ
കരിഞ്ഞുണങ്ങിയ
ഒലീവ് മരങ്ങളും,
ബലഹീനത മുതലെടുത്ത്
കയ്യേറിയ ഞങ്ങളുടെ കുടിലുകളും,
ഒരു നാൾ ഞങ്ങൾ തിരിച്ചു പിടിക്കുക
തന്നെ ചെയ്യും.
അന്ന് അനീതിക്കെതിരെയുള്ള
കാഹളം മുഴങ്ങും,
മലനിരകളിൽ നിന്ന് ദൈവത്തിന്റെ പോരാളികൾ മണ്ണിലിറങ്ങും.
ഉള്ളി ലുറങ്ങിയ വിപ്ലവം
മണ്ണിലുദിക്കും.
പാലസ്തീനിൻ്റെ മണ്ണിൽ
പൊടി പടലങ്ങളുയരും,
കുതിരകൾ കുളമ്പിട്ടടിക്കും.
കറുത്ത പതാകകൾ ഉദയ സൂര്യനെ
മറയ്ക്കും..
ഞങ്ങളെറിയുന്ന
ഓരോ കല്ല് കഷ്ണങ്ങളും
തീ ജ്വാലയായ് നിങ്ങൾക്കു മേൽ
ആർത്തു പെയ്യും.
നിങ്ങളുടെ മേഘ പാളയങ്ങൾ തകർത്ത്
അവ മണ്ണിലിറങ്ങും.
അവസാനത്തെ വംശ വെറിയും
അവിടം അസ്തമിക്കും.
പിന്നീട് ഒലീവു മരങ്ങൾ
തളിർത്തു നിൽക്കും.
നീരുറവകൾ ചാലിട്ടൊഴുകും.
മല നിരകളിൽ ഓർക്കിഡ് ചെടികൾ
പൂത്തുലയും.
ഇസ്രയേൽ അതിൻ്റെ
അവകാശികളിലേക്ക്
അലിഞ്ഞു ചേരും.
അകൽമഷ
No comments:
Post a Comment