നിനക്കുമുന്നേ,
നിനക്കുമുന്നെ ഞാൻ മരിച്ചിരിക്കുന്നു
പഴി വാക്കുകളാൽ നീയെൻ
ഹൃദയത്തെ കോറി വലിച്ചിരിക്കുന്നു.
അതിൽ പിറവി കൊണ്ടൊരീ
വൃണത്തിനാൽ പ്രണയം ഒഴുകി പോയിരിക്കുന്നു.
അതിൽ പിന്നെ എൻ ഹൃദ്യമിന്ന്
മഹാ ഗർത്തമായി പിറന്നിരിക്കുന്നു.
വിതുമ്പി വന്ന
മഴ മേഘങ്ങളും എന്നിൽ നിന്ന്
വിട ചൊന്നിരിക്കുന്നു.
മറഞ്ഞു വന്ന ഋതുക്കളും
ഇന്നകന്നിരിക്കുന്നു.
പഴി വാക്കുചൊന്ന് അവളും
പടിയിറങ്ങി തിരികെ പോയിരിക്കുന്നു.
അതിൽ പിന്നെ വസന്തവും
വാടി പൊഴിഞ്ഞിരിക്കുന്നു.
പൂക്കൾ പൊഴിഞ്ഞ എൻ ഹൃദ്യമിന്ന്
വസന്തം മരിച്ച മരുഭൂമിയായ്
പിറന്നിരിക്കുന്നു.
അതിൽ പിന്നെ എന്നിൽ
പ്രണയം മരിച്ചു
വിരഹം ഭ്രാന്തമായി
തളിർത്തിരിക്കുന്നു..
അകൽമഷ
No comments:
Post a Comment