ചെമ്പകം






പൊഴിഞ്ഞു വീണ 
ചെമ്പക പൂക്കളേ,


ഇരുൾ മൂടിയ ആ വിജന വീഥിയിൽ
എൻ പ്രേമ ഭാജനം 
ഇന്നും അതുവഴി വരാറുണ്ടോ..? 

ദളങ്ങളൊടിഞ്ഞു
മണ്ണിലലിഞ്ഞു തുടങ്ങിയ
നിങ്ങളെ അവൻ 
വാർദ്ധക്യം പടർന്നു തുടങ്ങിയ
കരങ്ങളാൽ കോരിയെടുക്കാറുണ്ടോ..? 

നിങ്ങളുടെ ഗന്ധം ആവോളം ആസ്വദിച്ച്
ചെമ്പക പൂവിൻ സുഗന്ധമായിരുന്നു 
എൻ മുടിയിഴകൾക്കെന്നവൻ 
വിതുമ്പി പറയാറുണ്ടോ..? 

പരിമളം പരത്തുന്ന പൂക്കളേ,

അവൻ്റെ നാസികയിലൂടെ 
പടർന്നു കയറി 
അവൻ്റെ ഹൃദയ കോവിലിൽ നിന്ന് 
ഞാനെന്ന ഓർമ്മകളെ 
നിങ്ങളൊന്നു മായ്ച്ചുകളയുമോ..? 
ഇത്ര തീവ്രമാം വിധം
എന്നോർമ്മകളവനിൽ പടർന്നു കിടക്കുന്നിടത്തോളം
തളർന്നു തുടങ്ങിയാലും അവന്
ഉടലിൽ നിന്നൊരു മോചനം ലഭ്യമല്ല,..
അവനണഞ്ഞില്ലെങ്കിൽ
ഈ സ്വർഗ്ഗ രാജ്യം പോലും 
എനിക്ക് തടവറയാണ്..
തടാകങ്ങൾ പോലും 
എനിക്ക് ഗർത്തങ്ങളാണ്..
മലർവാടി പോലും 
എനിക്ക് മരുഭൂമിയാണ് 

ചേർന്നിരിക്കാൻ അവനില്ലെങ്കിൽ 
ഇവിടെ എല്ലാം വിരൂപമാണ്...


       അകൽമഷ 

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...