ഗുരു
കലാലയങ്ങളെ കൊന്നു നിങ്ങളിന്ന്
കലാപ പൂരിതമാക്കി നിങ്ങളിന്ന്.
കനിവ് ചൊരിയേണ്ട ഗുരുവിൻ
നയനങ്ങളിന്ന്
കനലെരിയുന്ന അസ്ത്രങ്ങൾ
തൊടുത്തിടുന്നു ഇന്ന്.
മതവെറി മനിലമെന്ന് മൊഴിയേണ്ട
നിങ്ങളിന്ന്
മതവെറിയിലകപ്പെട്ട്
മനിതനെ മറക്കുന്നുയിന്ന്.
ചേർന്നിരുന്ന പിഞ്ചു ഹൃദയങ്ങളെ
നിങ്ങളിന്ന്
മാറ്റി നിർത്തുന്നു അയ്ത്തമെന്നു ചൊന്ന്
പല ചേരിയിലേക്കിന്ന്.
മനിത മനമിൻ പ്രഭയിൽ തിളങ്ങിയ
ഗുരുവിൻ ഹൃദ്യമിന്ന്
മനില ചിന്തകളിലകപ്പെട്ട്
ഇരുട്ടിലേക്ക് മറയുന്നുയിന്ന്.
അറിവു തിരഞ്ഞ പിഞ്ചു വദനങ്ങളെ
നിങ്ങളിന്ന്
പിഴുതെറിയുന്നു കുലത്തിനു
മഹിമയില്ലെന്നു ചൊന്ന്.
മത മൈത്രി വളർത്തേണ്ട
ഗുരുകുലങ്ങളിന്ന്
മതവെറിയിൻ അട്ടഹാസങ്ങളുയരുന്ന
രണാങ്കരങ്ങളിന്ന്.
തിരികെ വരില്ല മനുഷ്യത്വം നിറഞ്ഞ
ഗുരുകുലങ്ങളിന്ന്
മരിച്ചിരിക്കുന്നു മനമിൽ മനുഷ്യത്വമിന്ന്..
അകൽമഷ

No comments:
Post a Comment