നിനക്കു മുന്നേ
ചെമ്പകം
ഗുരു
ഗുരു
കലാലയങ്ങളെ കൊന്നു നിങ്ങളിന്ന്
കലാപ പൂരിതമാക്കി നിങ്ങളിന്ന്.
കനിവ് ചൊരിയേണ്ട ഗുരുവിൻ
നയനങ്ങളിന്ന്
കനലെരിയുന്ന അസ്ത്രങ്ങൾ
തൊടുത്തിടുന്നു ഇന്ന്.
മതവെറി മനിലമെന്ന് മൊഴിയേണ്ട
നിങ്ങളിന്ന്
മതവെറിയിലകപ്പെട്ട്
മനിതനെ മറക്കുന്നുയിന്ന്.
ചേർന്നിരുന്ന പിഞ്ചു ഹൃദയങ്ങളെ
നിങ്ങളിന്ന്
മാറ്റി നിർത്തുന്നു അയ്ത്തമെന്നു ചൊന്ന്
പല ചേരിയിലേക്കിന്ന്.
മനിത മനമിൻ പ്രഭയിൽ തിളങ്ങിയ
ഗുരുവിൻ ഹൃദ്യമിന്ന്
മനില ചിന്തകളിലകപ്പെട്ട്
ഇരുട്ടിലേക്ക് മറയുന്നുയിന്ന്.
അറിവു തിരഞ്ഞ പിഞ്ചു വദനങ്ങളെ
നിങ്ങളിന്ന്
പിഴുതെറിയുന്നു കുലത്തിനു
മഹിമയില്ലെന്നു ചൊന്ന്.
മത മൈത്രി വളർത്തേണ്ട
ഗുരുകുലങ്ങളിന്ന്
മതവെറിയിൻ അട്ടഹാസങ്ങളുയരുന്ന
രണാങ്കരങ്ങളിന്ന്.
തിരികെ വരില്ല മനുഷ്യത്വം നിറഞ്ഞ
ഗുരുകുലങ്ങളിന്ന്
മരിച്ചിരിക്കുന്നു മനമിൽ മനുഷ്യത്വമിന്ന്..
അകൽമഷ
ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤
നിൻ്റെ കഥ
ആഴ്ന്നിറങ്ങിയ വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി ചുറ്റില...
-
പഞ്ചമി പെയ്തൊലിക്കുന്ന ചാറ്റൽ മഴയിൽ ഉമ്മറത്തെ ചെമ്പകച്ചുവട്ടിൽ പതിവുപോലെ ഇന്നും നീല നിറത്തിലുള്ള ചിത്രശലഭം വന്നിരിക്കുന്നു.അവൾ പൂക്കളുട...
-
*ഡിജിറ്റൽ ഇന്ത്യ* ചാർമിനാറിനും, താജ് മഹലിനും വാനം മുട്ടെ ഉയർന്നു നിൽക്കുന്ന വെങ്കൽ ശിലകൾക്കു പിന്നിലും മറഞ്ഞിരിക്കുന്നൊരു ഇന്ത്യയുണ്ട്. തി...
-
ഇരു ഇലകൾ ഇരുളിനെന്തൊരു മനോഹാരിതയാണ്. രാത്രിയുടെ യാമങ്ങളെ പോലും കിനാക്കളിൽ മുഴുകുവാൻ പ്രാപ്തരാക്കുന്നത് ഇരുളിനാഴങ്ങൾ തന്നെയാണ്. ഒന്നു സൂക്ഷ്മ...
