പ്രണയം
എഴുതുവാനെടുത്തൊരെൻ
തൂലികത്തുമ്പിൽ
വിരിഞ്ഞതെന്തേ നിൻ
പൊൻവദനം...
അടർത്തുവാൻ നീ നിനച്ചതല്ലേ..,
എന്നിട്ടും മറയാത്തതെന്തേ നിൻ
പൊയ്ക്കിനാവുകൾ..?
ഓർത്തെടുക്കുന്നു ഞാൻ
ഒത്തിരി പിറകിലായി
ഒരു സംവത്സരം ഓമനിച്ച
നിന്നോർമ്മകൾ...
ആദ്യമായ് നിൻ വദനം
ദൃഷ്ടിയിൽ പതിഞ്ഞനാൾ...
ഓമലേ ഞാനന്ന് മൊഴിയവേ എൻ പ്രണയവും...
കാലമേ നീയും സാക്ഷിയായി..
മൊഴിഞ്ഞു അവൾ തൻ പ്രണയവും...
തീവ്രമാം പ്രണയം ചൊരിഞ്ഞ നാളുകൾ
ശോഭയാൽ തിളങ്ങി ഇരു മിഴികളും..
നിൻ വദനം വിഷാദം ചൊരിഞ്ഞനാൾ
എൻ മിഴികളുതിർത്തു കണ്ണുനീർ...
പ്രണയത്തിൻ വർഷത്തിൽ
ലയിച്ചു നാമിരുവരും..
തോരും മുൻപെന്തേ തനിച്ചാക്കി പോയി നീ...
അഖിലമാം പ്രണയമെന്ന് മൊഴിഞ്ഞവൾ നീ..
ഒടുക്കം ഇല്ലായ്മയിലേക്ക് സ്വയം മറഞ്ഞതും നീ..
കാത്തിരിക്കാമെന്നൊരു
പാഴ് വാക്ക് ചൊല്ലിയെൻ
പ്രണയത്തെ പോലും കബളിപ്പിച്ചതെന്തിനേ...?
വലിച്ചെറിഞ്ഞു നീ എൻ സ്മൃതികൾ..
പിഴുതെടുത്തതെന്തെ എൻ ഹൃദയം..?
തിരിച്ചു തരുമോ കാമിനീ
നീയെൻ ഹൃദയം...?
ഇനി ഒരു പ്രണയത്തിന് ബലിയർപ്പിക്കയില്ല..
തകർക്കണം എനിക്കാ ഹൃദയ, മല്ലെങ്കിൽ
ഉത്തരമില്ലാതൊഴുകു-
മിനിയുമെൻ കണ്ണുനീർ...
മറക്കണം ഞാൻ നിൻ ഓർമ്മകൾ..
അതിനാൽ മരിക്കണം എൻ ഹൃദയവും...!
അകൽമഷ

No comments:
Post a Comment