*പ്രണയ നീലിമ*
ഉടഞ്ഞ കരിവളകൾ തൻ
ചില്ലുകഷ്ണങ്ങളെറിഞ്ഞ്
തുളച്ച് കീറിയതെന്തേ നീയെൻ
പ്രണയത്തിൻ ചുവന്ന പൂക്കൾ...?
നീല പുഷ്പമെന്ന് ചൊന്നു
നീ തഴുകി തലോടി
പിഴുതെടുത്തതെന്തേയെൻ
ഹൃദയ ധമനികൾ...?
ഇറ്റിയൊരെൻ
രക്തത്തുള്ളികൾ കണ്ടു നീ
ഞെരിച്ചമർത്തിയതെന്തേ
എൻ രക്തഹൃദയം..?
വാടിക്കരിഞ്ഞു നീലിമവന്നോരെൻ
രക്ത പുഷ്പങ്ങളെക്കണ്ടു നീ
കാമ വെറിയാൽ
നഗ്നാലിംഗനം ചെയ്തതെന്തേ ആ മാത്രയിൽ..?
നിൻ നിശ്വാസത്തിനാൽ
പുനർജനിച്ചൊരെൻ പ്രണയത്തിൻ
രക്തനിറമെന്ന് ചൊന്നു നീ
ത്യജിച്ചതെന്തേ എൻ ദിവ്യ പ്രണയം..?
പ്രിയേ,..
പ്രണയത്തിൻ നിറം നീലിമയല്ലെന്ന് നീയറിയുന്ന മാത്രയിൽ
പിന്നോട്ട് കാണാം എൻ പ്രണയത്തിൻ
വാടിക്കരിഞ്ഞ ദിവ്യമാം രക്തതുള്ളികൾ..!
അകൽമഷ
No comments:
Post a Comment