കരിയാത്തും പാറ

 




             കരിയാത്തും പാറ

കോഴിക്കോട് നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന  ഈ അടുത്തിടെയായ് മനോനില തെറ്റിയ മനോരഥന്മാർ  നശിപ്പിച്ചു കൊണ്ടിരിക്കുന്ന മനോഹരമായ പ്രദേശമാണ് കരിയാത്തും പാറ.

കാണാൻ അതിമനോഹരിയായതിനാൽ തന്നെ അവളുടെ വശ്യ സൗന്ദര്യത്തിൽ മതിമറന്നു പലരും അവളിൽ അഭയം പ്രാപിക്കാറുണ്ട്.

നിരന്നു കിടക്കുന്ന മണൽ തിരകളിൽ അവളുടെ 

പച്ചനിറത്തിലുള്ള മുടിയിഴകൾ പടർന്നു പന്തലിച്ചു കിടക്കുന്നത് കാണാൻ തന്നെ മനോഹരമാണ്. 

ജനുവരി ഫെബ്രുവരി മാസങ്ങളിൽ സൂര്യ കിരണങ്ങളെ വരവേൽക്കാനായ്  പച്ചപ്പ് നിറഞ്ഞ അവളിലെ കുന്നുകളെ പ്രണയ പുഷ്പങ്ങളാൽ ഋതുക്കൾ അലങ്കരിക്കുമ്പോൾ തുമ്പിയും ഋതുശലഭങ്ങളും  പിന്നെയും പിന്നെയും ചിറകുകൾ തളർന്നു വീഴുന്നത് വരെ അവളെ തന്നെ ഭ്രമരം ചെയ്തു അവളിൽ തന്നെ അസ്തമിക്കാറുണ്ട്.


        ജല സമൃദ്ധമായ കരിയാത്തും പാറ പോഷക തടാകങ്ങളാൽ  ചുറ്റി വരയപ്പെട്ടതാണ്.  കിഴക്കു നിന്ന് അടിക്കുന്നു ചുടു കാറ്റിനെ തടഞ്ഞു നിർത്താനായ്  അതിമനോഹരമായ മല നിരകൾ. പലയിനം ദേശാടന പക്ഷികൾ, അപൂർവ്വ ഇനം സസ്യങ്ങൾ ഇവയെല്ലാം നിറഞ്ഞ കരിയത്തും പറ  നവംബർ, ഡിസംബർ  മാസങ്ങളിൽ പച്ചിലകളിൽ മഞ്ഞുതുള്ളികൾ അടർന്നു വീഴുന്നത് കണ്ടാൽ വിദേശിയാണെന്നെ പറയു. ഋതു മറന്ന ഖലീലിൻ്റെ ഹൃദയ ധമനികളിൽ പ്രണയ വിടർത്തിയ അന്നയും ആലീസും സാറയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതിനാലാണോ ഇവിടുത്തെ പ്രണയ പുഷ്പങ്ങൾ വാടാത്ത പിന്നെയും പിന്നെയും പൂക്കുന്നത്.


  നവംബർ,ഡിസംബർ  മാസങ്ങളിൽ പുലർച്ചെ 4 മണിക്ക് രോമ നാരുകൾക്കിടയിലൂടെ കോടമഞ്ഞ് അലിഞ്ഞിറങ്ങുമ്പോൾ  കരിയാത്തും പാറയെ കുളിരണീച്ചു കൊണ്ട് ഒലിച്ചിറങ്ങുന്ന തടാകത്തിൻ കരയിൽ ഞെരിഞ്ഞമരുന്ന വിറക് കഷ്ണങ്ങളിൽ നിന്ന് ഉയർന്നു പൊന്തുന്ന അഗ്നി ഗോളങ്ങൾ കൈകളെ ഇളം ചൂടാൽ ആവരണം ചെയ്യുമ്പോൾ. ഖലീൽ ജിബ്രാന്റെ പ്രണയ കവിതകളിലെ ആലീസും അന്നയും സാറയുമെല്ലം പച്ചപ്പ് നിറഞ്ഞ ഇവളുടെ വശ്യ സൗന്ദര്യത്തിനു മുന്നിൽ ഒന്നുമില്ലെന്ന് തോന്നി പോവുന്നു..


ഇതു തന്നെയാണ് സ്വർഗ്ഗം..

ഇതു തന്നെയാണ്  സാന്റിയാഗോ തിരഞ്ഞു പോയ നിധി ശേഖരണം.. 

ഇതു തന്നെയാണ് ഒഥല്ലോയുടെ കഠാരയിൽ പ്രണയം നിറച്ച ദിവ്യ ഭൂമി..

ഇതു തന്നെയാണ് ഖലീൽ ജിബ്രാന്റെ കവിതകളിൽ  പ്രണയം പടർത്തിയ അനുരാഗ വീഥി..

ഏതു വസന്തകാലത്തിനായാണ് നീ കാത്തു നിൽക്കുന്നത്. 

ഇതു തന്നെയാണ് വസന്തയും പുഷ്പങ്ങൾ വാടാത്ത പ്രണയ ആരാമവും.


    ©  അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...