അന്ധനാണത്രേ ഇന്നു ഞാൻ..!!
അവരെന്നെ വാ മുനയാൽ
കുരുടനാക്കി
എന്നിൽ അന്ധകാരം
നിറയ്ക്കുന്നു...!!
നിശയാണത്രേ ഇന്നു ഞാൻ..!!
അവരെന്നിലെ പ്രകാശത്തിനു
മറ പിടിച്ച്
ചുറ്റും നിഴലുകൾ മാത്രം
പടർത്തുന്നു...!!!
നീചനാണത്രേ ഇന്നു ഞാൻ..!!
അവരെൻ വാക്കുകൾ വളച്ചൊടിച്ച്
ദുർവ്യാഖ്യാനത്താൽ
പിന്നിൽ നീലിമ
പടർത്തുന്നു..!!!
ഭ്രാന്തനാണത്രേ ഇന്നു ഞാൻ..!!!
നീതിയുടെ കപടമുഖങ്ങൾ കണ്ട്
നെറികേടിനെതിരെ അട്ടഹസിച്ചൊരെന്നെ
അവർ ഭ്രാന്തനെന്ന് വിളിക്കുന്നു...!!!
ബന്ദിയാണത്രേ ഇന്നു ഞാൻ..!!
നെറികേടിനെതിരെ
നേരു തളിച്ചതിന്റെ പേരിൽ
അവരെനിക്കു ചുറ്റും
കപടമുഖത്തിൻ വേലികൾ കെട്ടി
എന്നെ ബന്ദിയെന്ന് വിളിക്കുന്നു..!!
രാജ്യദ്രോഹിയാണത്രേ ഇന്നു ഞാൻ..!!
നന്മയ്ക്ക് വേണ്ടി
തിന്മയെ വെടിഞ്ഞയെന്നെ
അവർ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു..!!
വ്രണമാണത്രേ ഇന്നു ഞാൻ..!!
അവരെൻ മേനിയിൽ
ആരോപണത്തിൻ
ശരങ്ങളാഞ്ഞടിച്ച വ്രണത്തിനാൽ
ജീർണിച്ചൊലിച്ച്
എന്നിൽ ദുർഗന്ധം നിറയ്ക്കുന്നു...!!!
അനാഥ ശവമാണത്രേ ഇന്നു ഞാൻ..!!!
അനാഥർക്ക് വേണ്ടി ജീവൻ ത്യജിച്ച
എൻ രക്തസാക്ഷിത്വം
വെളിച്ചം പടരാതിരിക്കാൻ
അവർ മറച്ചുപിടിക്കുന്നു...!!
No comments:
Post a Comment