*കുപ്പിവള*
ഒരു കഥ ഞാൻ പറയാം..
ചിതറിത്തെറിച്ച
കുപ്പിവളകളാൽ കോറികുറിച്ച
താന്ന കേളുവിൽ പിറന്ന
നീലിപ്പെണ്ണിൻ
കഥ ഞാൻ പറയാം..
നുണക്കുഴികൾ,
കരിമഷി കണ്ണുകൾ,
കൃഷ്ണ മത്സ്യം
തോൽക്കുമാ
നിറത്തിൽ പിറന്ന
മനോഹരിയാം
പിഞ്ച് പെണ്ണിൻ
കഥ ഞാൻ പറയാം..
അകലെ അകലെ
ചേരൻ കുന്നിൽ
കേമൻ തമ്പ്രാൻ
ചതച്ചെറിഞ്ഞ
കുപ്പി വളകൾ തൻ
കഥ ഞാൻ പറയാം..
താന്ന ജാതിയിൽ
കേളുതൻ
ചോരയിൽ തളിർത്ത
വിടരും മുൻപേ
ചതഞ്ഞരഞ്ഞ
ഒരു നീല പുഷ്പ്പത്തിൻ കഥ ഞാൻ പറയാം...
അകലമാവിൽ
നഗ്നയായി അവൾ
തൂങ്ങിയാടിയപ്പോൾ.
കണ്ടുനിന്ന കൂട്ടരും
കേട്ടറിഞ്ഞ തമ്പ്രാനും പറഞ്ഞത്രേ..
പുലയൻ പെണ്ണിന് കരിവളകൾ
അതും കുപ്പിവളകൾ
പിന്നെങ്ങനെ മരിക്കാതിരിക്കും.
ഗന്ധർവ്വ ശാപം
കാമദേവന്റെ
ശാപം..
ശാപത്താൽ
ഗന്ധർവ്വൻ കൊന്നതാണത്രേ..
കൂട്ടരും തമ്പ്രാനും സാക്ഷ്യം വഹിച്ചു..
താഴെത്തറയിൽ ചിതറിത്തെറിച്ച കുപ്പിവളകൾ തൻ ചില്ലു കഷ്ണത്തിൽ.
കോർന്നുമ കിടപ്പുണ്ട്
ഒരു വെളുത്ത മാംസം.
നടന്നകലുന്ന തമ്പ്രാൻ്റെ
ചുമരിൽ
തറച്ചു കിടപ്പുണ്ടൊരു
ചില്ലു കഷണം..
കണ്ടതില്ലാരും
ആരാഞ്ഞതില്ലാരും
ചത്തത് പുലയൻ കുഞ്ഞാണത്രേ..
കൊന്നത് ഗന്ധർവ്വനാണത്രേ..
അകൽമഷ
No comments:
Post a Comment