നീല നിലാവേ,..
മണ്ണിൽ ചുവന്ന
പരവതാനി വിരിച്ച
ആ വാക ചുവട്ടിൽ
നീല ചിറകുകളുള്ള
ആ കുഞ്ഞിക്കിളി
ഇന്നും വരാറുണ്ടോ..?
പ്രതീക്ഷയോടെ
അവളെനിക്കായ്
അന്ധകാരത്തിലും
തിരി തെളിക്കാറുണ്ടോ..?
ഇരുളിനായങ്ങളിൽ
മിന്നി തിളങ്ങുന്ന നിന്നോട്
അവളെന്നെ തിരക്കാറുണ്ടോ..?
പൊഴിഞ്ഞു വീഴുന്ന
വാക പൂക്കളോട്
അവളെന്നെ കുറിച്ച്
വാചാലമാവറുണ്ടോ..?
ചുരുണ്ടു തിങ്ങിയ
അവളുടെ തൂവലുകൾ
തെന്നലിൽ ചാഞ്ചാടാറുണ്ടോ..?
ഇനിയൊരിക്കലും
പിറവിയെടുത്ത്
തിരികെ വരാൻ കഴിയാത്ത
മറവിയുടെ ഉള്ളറകളിലേക്ക്
അവളെൻ നിനവുകളെ
പിഴുതെറിയാറുണ്ടോ..?
നിരാശയോടെ നടന്നകലുന്നവൾ
പാതി വഴിയിൽ
ആ ആൽമര ചുവട്ടിൽ
പ്രതീക്ഷയോടെ എനിക്കായ്
പിന്തിരിയാറുണ്ടോ..?
അകൽമഷ
No comments:
Post a Comment